തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനായി കെ. സുരേന്ദ്രന് ഇന്ന് ചുമതലയേല്‍ക്കും. രാവിലെ പത്തരയ്ക്ക് പാര്‍ട്ടി ആസ്ഥാനത്തുവെച്ച് നടക്കുന്ന ചടങ്ങിലാണ് സുരേന്ദ്രന് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുക. മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് ചടങ്ങിന് സാക്ഷ്യം വഹിക്കും.
രാവിലെ തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലെത്തുന്ന സുരേന്ദ്രനെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആനയിച്ചാകും പാര്‍ട്ടി ആസ്ഥാനത്തേയ്ക്ക് എത്തിക്കുക. ശേഷം തുറന്ന വാഹനത്തില്‍ എംജി റോഡിലൂടെ പിഎംജി ജങ്ഷന് വഴി ബിജെപി സംസ്ഥാന ആസ്ഥാനത്തേക്ക് എത്തും.
മുന്‍ അധ്യക്ഷനായിരുന്ന പി.എസ്. ശ്രീധരന് പിള്ളയെ മിസോറാം ഗവര്‍ണറായി നിയമിച്ച ശേഷം മൂന്നര മാസത്തിന് ശേഷമാണ് കെ. സുരേന്ദ്രന് ചുമതലയേല്‍ക്കുന്നത്.
വരാന്‍ പോകുന്ന തെരഞ്ഞെടുപ്പുകള്‍ കൂടി മുന്നില്‍ കണ്ടാണ് സുരേന്ദ്രനെ ബിജെപി അധ്യക്ഷനാക്കിയത്. സംസ്ഥാന ബിജെപിയെ ശക്തമാക്കാന്‍ അദ്ദേഹത്തിന് സാധിക്കുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.
കോഴിക്കോട് ഉള്ളിയേരിയി സ്വദേശിയായ കെ. സുരേന്ദ്രന് അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിന്റെ ഭാഗമായാണ് പൊതുപ്രവര്‍ത്തന രംഗത്തേയ്ക്ക് കടക്കുന്നത്. ഗുരുവായൂരപ്പന് കോളേജിലെ രസതന്ത്ര പഠനത്തിനിടെ എബിവിപി നേതാവായി. പിന്നീട് എബിവിപിയുടെ മുഴുവന്‍ സമയ പ്രവര്‍ത്തകനായിരുന്ന കെ. സുരേന്ദ്രനെ കെ.ജി. മാരാരാണ് യുവമോര്‍ച്ചയിലേക്ക് എത്തിക്കുന്നത്. അവിടെ നിന്നും ബിജെപിയിലേക്ക് ഉയരുകയായിരുന്നു.
ഏറ്റെടുത്തിട്ടുള്ള ജനകീയ സമരങ്ങളെയെല്ലാം കെ. സുരേന്ദ്രന് മുന്‍പന്തിയില്‍ നിന്നുകൊണ്ട് വിജയിപ്പിച്ചു. ശബരിമല യുവതി പ്രഖ്യാപനവുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധങ്ങളുടെ ഭാഗമായി 22 ദിവസം ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ട മണ്ഡലത്തില്‍ നിന്ന് മൂന്ന് ലക്ഷത്തോളം വോട്ട് നേടിയിരുന്നു. കൂടാതെ കോന്നി ഉപതെരഞ്ഞെടുപ്പില്‍ 40000ത്തോളം വോട്ട് നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: