Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആയുര്‍വേദദര്‍ശനം

ആചാരാനുഷ്ഠാനങ്ങളുടെ തത്വശാസ്ത്രം 216

കെ. കെ. വാമനന്‍ by കെ. കെ. വാമനന്‍
Feb 22, 2020, 04:35 am IST
in Samskriti

Bloomfield എന്ന പണ്ഡിതന്‍ അഥര്‍വവേദത്തെ അതില്‍ പറയുന്ന വിഷയങ്ങളുടെ അടിസ്ഥാനത്തില്‍ പതിനാലു ഖണ്ഡങ്ങളായി അടുക്കിയിരിക്കുന്നു. (1) ഭൈഷജ്യാനി ( രോഗം, ബാധ എന്നിവയെ മാറ്റാനുള്ള മാന്ത്രികപ്രയോഗങ്ങള്‍), (2) ആയുഷ്യാണി (ആരോഗ്യം, ദീര്‍ഘായുസ്സ് എന്നിവയ്‌ക്കുള്ള പ്രാര്‍ത്ഥനകള്‍), (3) ആഭിചാരികാനി കൃത്യാപ്രതിഹരണാനി(രാക്ഷസാദികള്‍, ദുര്‍മ്മന്ത്രവാദികള്‍, ശത്രുക്കള്‍ എന്നിവര്‍ക്കെതിരെയുള്ള പ്രയോഗങ്ങള്‍), (4) സ്ത്രീകര്‍മ്മാണി (സ്ത്രീകള്‍ക്കു പ്രത്യേകമായുള്ള മാന്ത്രികം), (5) സൗമനസ്യാനി (രമ്യത ഉണ്ടണ്ടാക്കല്‍, സദസ്സിനെ സ്വാധീനിക്കല്‍ തുടങ്ങിയവ), (6) രാജകര്‍മ്മാണി (രാജാക്കന്മാര്‍ക്കു പ്രത്യേകമായുള്ള മാന്ത്രികം), (7) ബ്രാഹ്മണര്‍ക്കു പ്രത്യേകമായുള്ള മാന്ത്രികം, (8) പൗഷ്ടികാനി (സ്വത്ത്, ആപന്നിവൃത്തി എന്നിവയ്‌ക്കുള്ള കര്‍മ്മങ്ങള്‍), (9) പ്രായശ്ചിത്താനി (പാപ, ശാപപരിഹാരം), (10) പ്രപഞ്ചശാസ്ത്രം(cosmogony), ഈശ്വരവാദം (theosophy)എന്നിവയുമായി ബന്ധപ്പെട്ട മന്ത്രങ്ങള്‍, (11) യാഗപരവും സാമാന്യവുമായ മന്ത്രങ്ങള്‍, (12) ചില വൈയ്യക്തിക ആശയങ്ങളുമായി ബന്ധപ്പെട്ട മന്ത്രങ്ങള്‍ (books 13 18), (13) ഇരുപതാം പുസ്തകം, (14) കുന്താപമന്ത്രങ്ങള്‍ (മൂത്രാതിസാരം, മൂത്രപുരീഷബന്ധം, ജലോദരം, കാസം, കുഷ്ഠം, പലിതം, ക്ഷയം മുതലായ പല രോഗങ്ങള്‍ക്കുമുള്ള മാന്ത്രിക, ഔഷധചികിത്സാപ്രയോഗങ്ങള്‍) എന്നിവയാണ് അവ. വിശദമായ വായനക്ക് Bloomfield  എഴുതിയ Atharva Veda and Gopatha Brahmana എന്ന പുസ്തകം നോക്കുക. അഥര്‍വവേദത്തിലെ ഈ കുന്താപമന്ത്രഭാഗം വിശദമായി പഠിക്കുമ്പോള്‍ ചരകസംഹിതയില്‍ വിവരിക്കുന്ന മിക്ക രോഗങ്ങളേയും ഇതില്‍ പരാമര്‍ശിക്കുന്നു എന്നു കാണാം. ബാഹ്യലക്ഷണങ്ങളിലൂടെയാണ് രോഗങ്ങളെ മനസ്സിലാക്കിയിരുന്നത് എന്നും കാണാം. വെള്ളത്തിന്റെ ഔഷധവീര്യത്തെ പലവുരു പ്രശംസിക്കുന്നതും കാണാം. ഋഗ്വേദസംഹിതാബ്രാഹ്മണഭാഗങ്ങളിലുംരോഗ, രോഗശമനവിവരണം അവിടവിടെയായി കാണാം. പില്‍ക്കാലത്തെ ആയുര്‍വേദഗ്രന്ഥങ്ങളില്‍ കാണുന്ന രസായന, വാജീകരണപ്രയോഗങ്ങളും അഥര്‍വവേദത്തില്‍ കാണുന്നുണ്ട്. ഇതൊക്കെയാണെങ്കിലും രോഗനിദാനത്തെപ്പറ്റി യുക്തിബദ്ധമായ വിശദീകരണമോ ചര്‍ച്ചയോ അഥര്‍വവേദത്തില്‍ കാണുന്നില്ല. അഭ്രജം, വാതജം, ശുഷ്മം എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായി രോഗങ്ങളെ തരം തിരിക്കുന്നുണ്ടെങ്കിലും ഈ മൂന്നു തത്വങ്ങളുടെ കോപമാണു രോഗകാരണം എന്ന സിദ്ധാന്തം പറഞ്ഞുകാണുന്നില്ല. അഥര്‍വവേദമനുസരിച്ച് മൂന്നു കാരണങ്ങളാണ് രോഗത്തിനു പിന്നില്‍ ദുഷ്‌കര്‍മ്മം, ശത്രു ചെയ്യുന്ന ആഭിചാരം, ദേവതാകോപമോ ഭൂതപ്രേതാദിബാധകളോഎന്നിവയാണ് ആ മൂന്നു രോഗകാരണങ്ങള്‍. അഥര്‍വവേദത്തില്‍ നിന്നും സ്വതന്ത്രമായി  നില നിന്നിരുന്ന, ഔഷധസസ്യങ്ങളും ധാതുക്കളും ഉപയോഗിച്ചുകൊണ്ടണ്ടുള്ള ചികിത്സാപദ്ധതിയും അഥര്‍വവേദത്തിലെ മന്ത്രചികിത്സാപദ്ധതിയും ഒരു കാലത്ത് ഒരുമിക്കുകയും ക്രമേണ ആയുര്‍വേദം അഥര്‍വവേദത്തിന്റെ ഭാഗമായിത്തീരുകയും ചെയ്തിരിക്കാം എന്നു ദാസ്ഗുപ്ത അനുമാനിക്കുന്നു. അഥര്‍വവേദത്തിലെ അമാനുഷവൈദ്യന്മാരായ പ്രജാപതിയും ഇന്ദ്രനും അങ്ങിനെ ആത്രേയചരകസമ്പ്രദായപ്രകാരം ആയുര്‍വേദത്തിന്റെ ആദ്യഗുരുക്കന്മാരായി കരുതപ്പെട്ടു വരികയും ചെയ്തു. ഇന്നു ലഭ്യമായ ആയുര്‍വേദപദ്ധതിയില്‍ വിവരിക്കുന്ന ദൈവവ്യപാശ്രയം, യുക്തിവ്യപാശ്രയം എന്നൊരു തരം ചികിത്സാസമീപനങ്ങള്‍ ഉരുത്തിരിഞ്ഞതും ഇത്തരത്തിലുള്ള ഇടകലരില്‍ നിന്നാകണം. ആയുര്‍വേദത്തിന്റെ ഈ ഉദ്ഭവവികാസപരിണാമങ്ങളുടെ ചരിത്രവും സൂചിപ്പിക്കുന്നത് ഈ ലേഖനപരമ്പരയുടെ മൗലിക നിലപാട് ശരിയാണ് എന്നതാണ്. ഹിന്ദുജീവിതത്തിന്റെ ആരണ്യകതലം തൊട്ടു തന്നെ അറിവ്, വിശ്വാസം, ആശയം, ആചാരം, അനുഷ്ഠാനം എന്നിവയുടെ ഒരു പൊതുശേഖരം (common pool) ഇവിടെസഞ്ചിതമായിരുന്നു എന്നും പില്‍ക്കാലങ്ങളില്‍ അതാതുരംഗത്തെ പ്രതിഭകള്‍ അവയില്‍ നിന്നും ഉചിതമെന്നു തോന്നിയവയെ കാലികമായ പരിഷ്‌കാരങ്ങള്‍ വരുത്തി വൈദികം അവൈദികം എന്ന രണ്ടു വിഭാഗങ്ങളിലുള്ള വിവിധ ദര്‍ശനപദ്ധതികളായി പ്രചരിപ്പിച്ചവയെയാണ് ഇന്നു നാം കാണുന്നതും ആചരിക്കുന്നതും അനുഷ്ഠിക്കുന്നതും പഠിക്കുന്നതും എന്നതാണ് ആ മൗലികനിലപാട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

India

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

Spiritual

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

India

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

India

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.