കൊച്ചി: എറണാകുളം മഹാരാജാസ് കോളേജില്‍ പട്ടികജാതി-പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കുള്ള ഫീസ് ഇളവ് റദ്ദാക്കിക്കൊണ്ടുളള ഉത്തരവ് അധികൃതര്‍ പിന്‍വലിച്ചു. എബിവിപി ഭാരവാഹികള്‍ കോളേജ് അധികൃതരുമായി ബുധനാഴ്ച നടത്തിയ ചര്‍ച്ചക്കൊടുവിലാണ് വിവാദ ഉത്തരവ് പിന്‍വലിക്കുന്നതായി അറിയിച്ചത്.
എബിവിപി എറണാകുളം ജില്ലാ പ്രസിഡന്റ് ആര്യന് അജി, മഹാരാജാസ് വിദ്യാര്‍ത്ഥിയും ജില്ലാകമ്മിറ്റി അംഗവുമായ ഹരി, എബിവിപി യൂണിറ്റ് ഭാരവാഹികള്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. അധിക ഫീസ് ഈടാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് തുക തിരിച്ചുനല്‍കും. മൂന്ന് വര്‍ഷം കഴിഞ്ഞും സപ്ലിമെന്ററി പരീക്ഷ എഴുതുന്ന എസ്ടി വിദ്യാര്‍ത്ഥികള്‍ക്ക് ഒരു വര്‍ഷം കൂടിയും എസ്സി വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കുന്ന മൂന്ന് വര്‍ഷവും ഫീസ് ആനുകൂല്യം നല്‍കുമെന്നും കോളേജ് അധികൃതര്‍ ഉറപ്പു നല്കി.
വിഷയത്തില്‍ വിദ്യാര്‍ഥി പക്ഷത്തുനിന്നു സമരം നയിച്ചത് എബിവിപി മാത്രമാണ്. എബിവിപി സംസ്ഥാന സമിതി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വിഷയത്തില്‍ സമരപ്രഖ്യാപനം നടത്തിയിരുന്നു. ഇതേ തുടര്‍ന്ന് നടന്ന ചര്‍ച്ചയിലാണ് പിന്നാക്ക വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്കുള്ള പരീക്ഷ ഫീസ് ഇളവുകള്‍ പുന:സ്ഥാപിക്കുന്നതായി അധികൃതര്‍ അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: