കൊച്ചി: വീഗാലാന്‍ഡ് ഡെവലപ്പേഴ്‌സ് തൃശൂരിലേക്ക്.’വീഗാലാന്‍ഡ് തേജസ്’ എന്ന ആദ്യ പാര്‍പ്പിട സമുച്ചയം തൃശൂരിലെ അയ്യന്തോളിലാണ് നിര്‍മിക്കുന്നതെന്ന് ചെയര്‍മാന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പറഞ്ഞു. 16 നിലകളിലായി 86 അപ്പാര്‍ട്ട്മെന്റുകള്‍. തൃശൂര്‍-ഗുരുവായൂര്‍ റോഡ്, സിവില്‍ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ നിന്ന് ഒരു കിലോമീറ്ററിനുള്ളിലും പ്രധാന റോഡിനോട് ചേര്‍ന്നുമാണ് നിര്‍മാണം. ആരാധനാലയങ്ങള്‍, ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഷോപ്പിങ് മാള്‍, ഹോട്ടലുകള്‍ തുടങ്ങി നഗര ജീവിതത്തിന്റെ എല്ലാ സൗകര്യങ്ങളും ലഭ്യമായിരിക്കെ തന്നെ ശാന്തമായ അന്തരീക്ഷം നിലനില്‍ക്കുന്നതിനാലാണ് തൃശൂരിലെ ആദ്യ പ്രൊജക്ടിന് അയ്യന്തോള്‍ തെരഞ്ഞെടുത്തതെന്ന് ചെയര്‍മാന്‍ പറഞ്ഞു.
123.33-130.22 ചതുരശ്ര മീറ്റര്‍ വരെ വിസ്തൃതിയില്‍ 2 ബിഎച്ച്കെ, 160.63 മുതല്‍ 171.22 ചതുരശ്ര മീറ്റര്‍ വരെ വിസ്തൃതിയുള്ള 3 ബിഎച്ച്കെ അപ്പാര്‍ട്ടുമെന്റുകള്‍ ആധുനിക ശൈലിക്ക് പുറമേ ഒട്ടേറെ അനുബന്ധ സൗകര്യങ്ങളും ഉള്‍ക്കൊള്ളിച്ചാവും. ക്യാമറ നിരീക്ഷണത്തിനു പുറമെബയോമെട്രിക് സംവിധാനമുപയോഗിച്ചുള്ള സുരക്ഷയുമൊരുക്കും. മാലിന്യ സംസ്‌കരണം, മഴവെള്ള സംഭരണം, ജല ശുദ്ധീകരണ സംവിധാനം, സൗരോര്‍ജ്ജ സംവിധാനം, തുടങ്ങിയവയും പ്രത്യേകതകളാണെന്ന് ചിറ്റിലപ്പള്ളി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: