കോഴിക്കോട്: അഴിമതിയുടെ കാര്യത്തില്‍ ഉമ്മന്‍ചാണ്ടിയുടെ കാര്‍ബണ്‍ കോപ്പിയായി മുഖ്യമന്ത്രി പിണറായി വിജയന് മാറിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. കാലിക്കറ്റ് പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയുടെ ഓഫീസ് അഴിമതിക്കാരുടെയും ഉപജാപക്കാരുടെയും കേന്ദ്രമായി മാറി. മുഖ്യമന്ത്രിയുടെ ഓഫീസും സിപിഎം നേതൃത്വവും അറിഞ്ഞുള്ള അഴിമതിയാണ് ആഭ്യന്തര വകുപ്പിലേത്. ആഭ്യന്തര സെക്രട്ടറി തിടുക്കത്തില്‍ തട്ടിക്കൂട്ടി റിപ്പോര്‍ട്ട് നല്‍കിയത് സര്‍ക്കാരിനെ രക്ഷിക്കാനും ജനങ്ങളുടെ കണ്ണില്‍ പെടിയിടാനുമുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണ്. ഇത് ഒരു രാഷ്ട്രീയ റിപ്പോര്‍ട്ട് മാത്രമാണ്. മുഖ്യമന്ത്രി അന്വേഷണത്തെ ഭയക്കുന്നു. പ്രതികളാകുമെന്ന പേടിയില്‍ സര്‍ക്കാരിന്റെ പ്രതിരോധം പാളുന്നു. ഏതെങ്കിലും ഉദ്യോഗസ്ഥര്‍ മാത്രം നടത്തിയ അഴിമതിയല്ല മറിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് അഴിമതി.
ഉപദേശകരും ബന്ധുക്കളുമായി ചേര്‍ന്ന് ആയിരക്കണക്കിന് കോടി രൂപയുടെ അഴിമതിയാണ് നടത്തുന്നത്. പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍ അഴിമതി നടത്താനുള്ള ഷെല്‍ കമ്പനിയായി മാറി. കെല്‍ട്രോണിനെ ഒരു ഇടനില കമ്പനിയാക്കി മാറ്റി. ടെന്‍ഡര്‍ ഒഴിവാക്കി അഴിമതി നടത്താനുള്ള ഒന്നായി മാറിയിരിക്കുകയാണ് കെല്‍ട്രോണെന്നും സുരേന്ദ്രന് ആരോപിച്ചു. രാജ്യരക്ഷയെ ബാധിക്കുന്ന കാര്യമായതിനാല്‍ എന്‍ഐഎ അന്വേഷണവും അഴിമതി ഉള്‍പ്പെട്ടതിനാല്‍ സിബിഐ അന്വേഷണവും വേണം.
ശബരിമലയില്‍ യുവതീപ്രവേശനം വേണമെന്നാണ് നിലപാടെന്ന സിപിഎം കേന്ദ്ര കമ്മിറ്റിയുടെ അഭിപ്രായത്തില്‍ മുഖ്യമന്ത്രിയും സംസ്ഥാന സെക്രട്ടറിയും നിലപാട് വ്യക്തമാക്കണമെന്നും സുരേന്ദ്രന് ആവശ്യപ്പെട്ടു. വിശ്വാസികളെ സിപിഎം വഞ്ചിക്കുകയാണ്.
ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം പറഞ്ഞ കാര്യങ്ങളല്ല ഇപ്പോള്‍ പറയുന്നത്. പുനപ്പപരിശോധനാ ഹര്‍ജിയില്‍ ഭക്തജനങ്ങള്‍ക്ക് അനുകൂലമായി വിധിവരുന്നത് തുരങ്കം വയ്ക്കാനുള്ള നീക്കമാണ് സിപിഎമ്മിന്റേത്. ഇരട്ടത്താപ്പാണിത്. ഭക്തജനങ്ങള്‍ക്ക് സംസ്ഥാന നേതൃത്വത്തിന്റെയും മുഖ്യമന്ത്രിയുടെയും അഭിപ്രായമറിയാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിഎഎ സംബന്ധിച്ച് സംവാദത്തിന് പോലും തയാറാകാത്തവരാണ് കടകളടപ്പിക്കുന്നത്. സിപിഎമ്മിന്റെയും കോണ്‍ഗ്രസ്സിന്റെയും നാടകം ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടു. സിഎഎയ്ക്കെതിരായ സമരത്തില്‍ മതമൗലികവാദികള്‍ കയറിപ്പറ്റിയെന്ന് മുഖ്യമന്ത്രിയാണ് പറഞ്ഞത്. സിഎഎക്കെതിരായ സമരം കേരളത്തില്‍ ദുര്‍ബലമായി. സിഎഎക്കെതിരെ സംയുക്ത പ്രക്ഷോഭത്തിന് വിളിച്ചുകൂട്ടിയ യോഗത്തില്‍ ഹിന്ദു സാമൂദായിക സംഘടനകള്‍ പങ്കെടുത്തില്ല. സിഎഎ പ്രകാരം പൗരത്വം കിട്ടുന്നത് പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്ക്കായതിനാല് പട്ടിക ജാതി-വര്‍ഗ്ഗ സംഘടനകളും സമരത്തിനെതിരാണ്.
ബിജെപിയുടെ അടിസ്ഥാന പ്രവര്‍ത്തനം ശക്തിപ്പെടുത്തി കൂടുതല്‍ മേഖലകളില്‍ ജനസ്വാധീനമുണ്ടാക്കാന്‍ ഊന്നല്‍ കൊടുക്കും. സംഘടനാ പുനസംഘടനാ എല്ലാവരുമായി ആലോചിച്ച് പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് വി.കെ. സജീവന്, മുന്‍ ജില്ലാ പ്രസിഡന്റ് പി. രഘുനാഥ് എന്നിവരും പങ്കെടുത്തു. നാളെ ചുമതലയേല്‍ക്കും ബിജെപി സംസ്ഥാന അധ്യക്ഷനായി നാളെ രാവിലെ 10ന് ഔദ്യോഗികമായി ചുമതലയേല്‍ക്കുമെന്ന് കെ. സുരേന്ദ്രന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: