കൊച്ചി: കെഎസ്ആര്‍ടിസിയുടെ 82-ാം പിറന്നാളിന് നഷ്ടമായത് രണ്ട് നന്മമരങ്ങള്‍. എറണാകുളം ഡിപ്പോയിലെ ജീവനക്കാര്‍, അവിനാശിയിലെ അപകടത്തിന്റെ ആഘാതത്തില്‍നിന്ന് മുക്തരായിട്ടില്ല. യാത്രക്കാര്‍ക്കൊപ്പം തങ്ങളുടെ പ്രിയപ്പെട്ട സഹപ്രവര്‍ത്തകരെ നഷ്ടമായതിന്റെ ദുഃഖത്തിലാണ് അവര്‍.
തിരക്കേറിയ ഓട്ടത്തിനിടയിലും യാത്രക്കാര്‍ക്കുവേണ്ടി കാണിച്ച കരുതലിന് കെഎസ്ആര്‍ടിസി ബൈജുവിനെ ആദരിച്ചിട്ടുണ്ട്. യാത്രക്കാരെ കുടുംബാംഗങ്ങളെപ്പോലെ കരുതുന്ന ഇരുവരും കെഎസ്ആര്‍ടിസി ബെംഗളുരൂ യാത്രക്കാര്‍ക്ക് സുപരിചതരാണ്. ഒരിക്കലെങ്കിലും എറണാകുളം-ബെംഗളൂരൂ റൂട്ടില്‍ കെഎസ്ആര്‍ടിസിയില്‍ ഇവരുടെ സര്‍വീസില്‍ യാത്രചെയ്തവര്‍ ആരും ഇവരെ മറക്കാനിടയില്ല. ഒരു യാത്രക്കാരും ഇവര്‍ക്കെതിരേ പരാതി പറഞ്ഞിട്ടില്ലെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു. കെഎസ്ആര്‍ടിസി എംപ്ലോയീസ് സംഘ് (ബിഎംഎസ്) യൂണിയനിലെ അംഗമായിരുന്നു ബൈജു,
2018ല്‍ തൃശ്ശൂരില്‍നിന്ന് ബെംഗളൂരുവിലേക്ക് പോകുന്ന വഴിക്കാണ് യാത്രക്കാരിയായ കവിത വാര്യര്‍ എന്ന ഡോക്ടര്‍ക്ക് അപസ്മാരം ഉണ്ടായത്. അവരെ ആശുപത്രിയെത്തിച്ച്, ബന്ധുക്കള്‍ വരുന്നതുവരെ ആശുപത്രിയില്‍ കൂട്ടിരുന്നത് ബൈജുവാണ്. അന്നത്തെ കെഎസ്ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരി അദ്ദേഹത്തെ അഭിനന്ദിച്ചിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു.
അവസാനമായി ഒരുനോക്ക് കാണാന്‍പോലും സാധിക്കാത്ത അവസ്ഥയിലാണ് മൃതദേഹം, അതുകൊണ്ടുതന്നെ കെഎസ്ആര്‍ടിസി എറണാകുളം ഡിപ്പോയില്‍ പൊതുദര്‍ശമുണ്ടാകില്ലെന്നും ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ പറഞ്ഞു.
രണ്ട് വോള്‍വോ ബസ്സുകളാണ് ബെംഗളൂരുവിലേക്ക് എറണാകുളം ഡിപ്പോയില്‍നിന്ന് സര്‍വീസ് നടത്തുന്നത്. ഗിരീഷും ബൈജും മള്‍ട്ടി ആക്‌സില്‍ ബസുകള്‍ ഓടിക്കുന്നതില്‍ വൈദഗ്ധ്യം നേടിയവരാണ്. രണ്ട് ബസ്സുകള്‍ക്കായി എട്ട് ഡ്രൈവര്‍ കം കണ്ടക്ടര്‍മാരാണ് എറണാകുളത്തുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: