സിനിമ നടന് ചെമ്പന്‍ വിനോദ് വിവാഹിതനാകുന്നു. കോട്ടയം കറുകച്ചാല്‍ സ്വദേശിയും സൈക്കോളജിസ്റ്റുമായ മറിയം തോമസാണ് വധു. സ്പെഷ്യല്‍ മാരിയേജ് ആക്ട് പ്രകാരം രജിസ്റ്റര്‍ വിവാഹമാണ് നടത്തുന്നത്. കുറച്ചുനാളുകള്‍ക്ക് മുന്‍പാണ് ചെമ്പന്‍ വിനോദ് വിവാഹമോചിതനായത്. ആദ്യ വിവാഹത്തില്‍ ഒരു മകനുണ്ട്.
2010ല്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘നായകന്’ എന്ന ചിത്രത്തിലൂടെയാണ് ചെമ്പന്‍ വിനോദ് സിനിമയില്‍ എത്തുന്നത്. ലിജോ ജോസ് പെല്ലിശേരി ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് ചെമ്പന്‍ വിനോദ്. അനില്‍ രാധാകൃഷ്ണ മേനോന് സംവിധാനം ചെയ്ത ‘സപ്തമശ്രീ തസ്കര’ എന്ന ചിത്രത്തിലെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഏറ്റവും ഒടുവില്‍ ജോഷി സംവിധാനം ചെയ്ത പൊറിഞ്ഞു മറിയം ജോസ് സിനിമയില്‍ മികച്ച ഒരു വേഷമാണ് ചെമ്പന്‍ കൈകാര്യം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: