കളമശേരി: ഏലൂര്‍ പാതാളം റെഗുലേറ്റര്‍ കം ബ്രിഡ്ജിന് സമീപം പെരിയാര്‍ പല നിറങ്ങളില്‍ ഒഴുകി. കറുപ്പ്, വെള്ള നിറങ്ങളില്‍ ഒഴുകിയത് രാസമാലിന്യമാണെന്ന് സൂചനയുണ്ട്. നിരവധി മീനുകള്‍ ചത്ത്പൊങ്ങി.
രാവിലെ 10 മുതല്‍ വൈകിട്ട് മൂന്ന് വരെ ഈ വെള്ളം നിറം മാറി ഒഴുകി. കളക്ടര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ എന്നിവരെ വിവരമറിയിച്ചിട്ടും ആരും തിരിഞ്ഞു നോക്കിയില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ചത്ത മീനുകളെ ചിലര്‍ ശേഖരിച്ച ചിലര്‍ വരാപ്പുഴ മാര്‍ക്കറ്റില്‍ വില്‍ക്കുകയും ചെയ്തു.
ജില്ലയില്‍ ചൂട് കൂടുമ്പോള്‍ നിരവധി പേരുടെ ആശ്രയമായ പെരിയാറിലേക്ക് ദിനം പ്രതി വന്‍ തോതിലാണ് രാസമാലിന്യങ്ങള്‍ തള്ളുന്നത്. പല സ്വകാര്യ സ്ഥാപനങ്ങളിലേയും ഫഌറ്റുകളിലേയും മാലിന്യക്കുഴലുകള്‍ പെരിയാറിലേക്കാണ് സ്ഥാപിച്ചിരിക്കുന്നത്. കുടിവെള്ളക്ഷാമം രൂക്ഷമായിക്കൊണ്ടിരിക്കെ പുഴയിലേക്ക് മാലിന്യ ഒഴുക്കുന്ന കമ്പനികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: