പത്തനംതിട്ട: ഈ വര്‍ഷത്തെ കടമ്മനിട്ട രാമകൃഷ്ണന്‍ പുരസ്‌കാരത്തിന് കവി കെ.ജി. ശങ്കരപ്പിള്ള അര്‍ഹനായതായി കടമ്മനിട്ട രാമകൃഷ്ണന്‍ ഫൗണ്ടേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 55,555 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
എം.എ. ബേബി അധ്യക്ഷനായ സമിതിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്. കടമ്മനിട്ട രാമകൃഷ്ണന്റെ 12-ാമത് ചരമവാര്‍ഷികദിനമായ മാര്‍ച്ച് 31ന് കടമ്മനിട്ട കാവ്യശില്‍പ്പ സമുച്ചയത്തില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമര്‍പ്പിക്കും. വാര്‍ത്താസമ്മേളനത്തില്‍ ഫൗണ്ടേഷന്‍ ഭാരവാഹികളായ എം.ആര്‍. ഗോപിനാഥന്‍, ശാന്തമ്മ രാമകൃഷ്ണന്‍, ബാബുജോണ്‍, ആര്‍. കലാധരന്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: