തിരുവനന്തപുരം: നിയമ വിരുദ്ധമായി സ്വത്ത് സമ്പാദിച്ചതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് വി.എസ്. ശിവകുമാറിന്റെ വീട്ടില്‍ റെയ്ഡ് നടത്തി. തിരുവനന്തപുരം വിജിലന്‍സ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. മതിയായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്ന് വിജിലന്‍സ് അറിയിച്ചു.
മുന്‍ സര്‍ക്കാരില്‍ ആരോഗ്യ- ദേവസ്വം വകുപ്പ് മന്ത്രിയായിരിക്കേ ബിനാമി പേരില്‍ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന പരാതിയിലാണ് വിജിലന്‍സ് അന്വേഷണം നടത്തിയത്. വഴുതക്കാട് സ്വദേശി ആര് വേണുഗോപാലാണ് പരാതി നല്‍കിയത്.
കേസില്‍ ഗവര്‍ണര്‍ അനുമതി നല്‍കിയതിനെ തുടര്‍ന്ന് ആഭ്യന്തര അഡീഷണല്‍ സെക്രട്ടറിയാണ് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിറക്കിയത്. അനധികൃതമായി സ്വത്ത് സമ്പാദനം നടത്തിയെന്ന കേസില്‍ മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അടക്കം ഏഴ് പേര്‍ക്കെതിരെയാണ് വിജിലന്‍സ് നിലവില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ശിവകുമാര്‍ ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ മതിയായ തെളിവുകള്‍ ഉണ്ടെന്നാണ് വിജിലന്‍സ് പറയുന്നത്.
അതേസമയം സിഎജി റിപ്പോര്‍ട്ട് പുറത്തുവന്നതോടെ സര്‍ക്കാര്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുകയാണ്. അതില്‍ നിന്നും ശ്രദ്ധ തിരിക്കുന്നതിനു വേണ്ടിയാണ് തനിക്കെതിരെ ഇപ്പോള്‍ അന്വേഷണം നടത്തുന്നത്. രാഷ്ട്രീയപ്രേരിതമാണ് ഈ നീക്കമെന്നു വി.എസ്. ഷിവകുമാര്‍ വിമര്‍ശിച്ചു. മുമ്പ് അന്വേഷിച്ച് തള്ളിയ പരാതിയാണ് ഇതെന്നും
മുന്‍പ് അന്വേഷിച്ചു തള്ളിയ പരാതിയാണ് ഇതെന്നും സര്‍ക്കാര്‍ നീക്കം രാഷ്ട്രീയപ്രേരിതമാണെന്നും വി.എസ്.ശിവകുമാര്‍ പ്രതികരിച്ചിരുന്നു. സിഎജി റിപ്പോര്‍ട്ടിനെ തുടര്‍ന്നു സര്‍ക്കാരും സര്‍ക്കാര്‍ സംവിധാനങ്ങളും പ്രതിക്കൂട്ടിലായപ്പോള്‍ ശ്രദ്ധതിരിക്കാനാണ് അന്വഷണത്തിലൂടെ സര്‍ക്കാര്‍ ശ്രമിക്കുന്നത്. അന്വേഷണത്തോടു സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: