കൊച്ചി: സ്വകാര്യവത്കരണത്തെ രൂക്ഷമായി എതിര്‍ക്കുന്ന സിപിഎമ്മിന്റെ സ്വന്തം സര്‍ക്കാര്‍ ആഭ്യന്തര സുരക്ഷയെയും പോലീസിനെയും സ്വകാര്യവത്കരിച്ചു. അഴിമതിവിവാദത്തിലായ സര്‍ക്കാരിന്റെ ‘സിംസ്’ സുരക്ഷാ പദ്ധതിയിലൂടെ സംസ്ഥാന പോലീസ് വെറും വാടകപ്പടയായി. കെല്്രേടാണുമായി സഹകരിച്ചാണ് കേരള പോലീസ് സിംസ് സുരക്ഷാ പദ്ധതി നടപ്പാക്കുന്നത്.
‘സിംസ്’ പദ്ധതി പ്രകാരം സ്ഥാപനങ്ങളും കോര്‍പ്പറേറ്റുകളും വ്യക്തികളും നിശ്ചിത ഫീസ് പോലീസിന് നല്കി പോലീസ് സേവനം വാടകയ്ക്കെടുക്കുകയാണ് വാസ്തവത്തില്‍. 500 രൂപ മുതല്‍ മുകളിലേക്ക് നല്കി പോലീസ് സേവനം സ്വന്തമാക്കുന്നു. സ്വന്തമായി ജാഗ്രതാ ഉപകരണങ്ങള്‍ വാങ്ങി സ്ഥാപിക്കേണ്ടതും സുരക്ഷാ വീഴ്ചയുണ്ടായാല്‍ വിവരം പോലീസിനെ അറിയിക്കേണ്ടതും സ്വകാര്യ സ്ഥാപനത്തിന്റെയോ വ്യക്തിയുടെയൊ ചുമതലയാണ്.
ശേഷമുള്ള നടപടിക്ക് സ്വകാര്യ സ്ഥാപനങ്ങള്‍ പോലീസിന് പണം നല്‍കുന്നുണ്ട്. അതിനാല്‍, പോലീസിന് ആവശ്യക്കാരുടെ ജോലി ചെയ്യാന്‍ ബാധ്യതയുമുണ്ട്. അതിന് നിയുക്തമായ പോലീസിന് ആ ‘കര്‍ത്തവ്യ’ത്തിനിടയില്‍ മറ്റ് ഏത് അടിയന്തര ആവശ്യങ്ങള്‍ വന്നാലും മുന്‍കൂര്‍ പണംവാങ്ങിയ ജോലി ചെയ്യണം. അതായത്, പോലീസ്സ്വകാര്യ സംവിധാനത്തിന്റെ നിയന്ത്രണത്തിലായിരിക്കും. ബാങ്കുകള്‍, മൊബൈല്‍-ഇലക്ട്രോണിക്സ് ഷോപ്പുകള്‍, ജ്വല്ലറികള്‍, എടിഎമ്മുകള്‍, വീടുകള്‍ തുടങ്ങിയവയ്ക്ക് ഈ സൗകര്യം വിനിയോഗിക്കാം.അതിനിടെ, സിംസിന്റെ പേരിലുള്ള അഴിമതിയും ക്രമക്കേടുകളും വാര്‍ത്തയില്‍ നിറയുകയും മുഖ്യമന്ത്രിയുടെ ബന്ധുവിന് അതില്‍ പങ്കുണ്ടെന്ന ബിജെപിഅധ്യക്ഷന്‍ കെ. സുരേന്ദ്രന് ആരോപിച്ചത് സ്വജനപക്ഷപാതത്തിന്റെ ഇടപാടുകള്‍ ബോധ്യപ്പെട്ടതിനാലാണ്. വരും നാളുകളില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ സിംസ് ഇടപാടില്‍ പുറത്തുവന്നേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: