ലഖ്നൗ : പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സിമിയുടെ പേര് മാറ്റിയതാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാജ്യത്ത് ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി അവര്‍ ഫണ്ട് ചെയ്യുന്നുണ്ട്. പ്രക്ഷോഭകര്‍ക്കെതിരെ കര്‍ശ്ശന നടപടി തന്നെ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
സിമി എന്ന സംഘടനയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയതോടെ പുതിയ രൂപത്തില്‍ കൊണ്ടുവന്നതാണ് പോപ്പുലര്‍ ഫ്രണ്ട്. ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്കുന്ന ഇവരോട് യാതൊരുവിധത്തിലുള്ള ദയവും തോന്നേണ്ട ആവശ്യമില്ല. തിരിച്ചറിയപ്പെടാതെ ഇരിക്കാന്‍ പേരുമാറ്റി വന്നവര്‍ ആളെ തിരിച്ചറിയാതെ കൊല്ലപ്പെടുമെന്ന് യോഗി താക്കീത് നല്കി.
പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് പിന്നില്‍ വളരെ വലിയൊരു ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. ഉത്തര്‍പ്രദേശില്‍ അങ്ങോളമിങ്ങോളം നടന്ന കലാപങ്ങളുടെ പുറകില്‍ പണമിറക്കിയത് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയാണെന്ന് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു. പ്രക്ഷോഭകര്‍ക്കെതിരെയും തീവ്രവാദികള്‍ക്കെതിരെയും യാതൊരു മയവുമില്ലാത്ത നിലപാടാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: