ന്യൂദല്‍ഹി: പാലുത്പാദന മേഖലയ്ക്ക് വന്‍പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. 95 ലക്ഷം കര്‍ഷകര്‍ക്ക് വലിയ പ്രയോജനം ലഭിക്കുന്ന 4558 കോടി രൂപയുടെ പദ്ധതിക്ക് ഇന്നലെ കേന്ദ്രമന്ത്രിസഭായോഗം അനുമതി നല്‍കിയതായി കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കര്‍ അറിയിച്ചു.
ധവള വിപ്ലവം അടുത്ത തലത്തിലേക്ക് വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. കാര്‍ഷിക വായ്പകളുടെ പലിശയ്ക്കുള്ള റിബേറ്റ് രണ്ടില്‍ നിന്ന് രണ്ടര ശതമാനമാക്കും. വിള ഇന്‍ഷ്വറന്‍സായ പ്രധാനമന്ത്രി ഫസല്‍ യോജന, കാലാവസ്ഥയധിഷ്ഠിത വിളകള്‍ക്കുള്ള ഇന്‍ഷ്വറന്‍സ് പദ്ധതി എന്നിവ നവീകരിക്കും.
നാഷണല്‍ ഇന്‍ഷ്വറന്‍സ് കമ്പനി, ഓറിയന്റല്‍ ഇന്‍ഷ്വറന്‍സ്, യുണൈറ്റഡ് ജനറല്‍ ഇന്‍ഷ്വറന്‍സ് കമ്പനി എന്നിവയ്ക്ക് കൂടുതല്‍ മൂലധനം നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. മൂന്നു കമ്പനികള്‍ക്കുമായി 2500 കോടിയാണ് നല്‍കുക. കമ്പനികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: