രാജ്യത്തെ ഏറ്റവുമാധികം കുറ്റകൃത്യങ്ങള്‍ നടക്കുന്ന ഒരു സംസ്ഥാനമാണ് കേരളം. കുറച്ച് നാളുകളായി കുറ്റകൃത്യങ്ങളില്‍ പലതും കുടുംബങ്ങള്‍ക്കുള്ളില്‍ തന്നെ നടക്കുന്നതാണ്. അത്തരത്തില്‍ ഒരു കൊലപാതകമാണ് കഴിഞ്ഞ ദിവസം കണ്ണൂരിലുണ്ടായത്. തയ്യില്‍ കടപ്പുറത്ത് ഒന്നരവയസ്സുകാരനെ കരിങ്കല്‍ ഭിത്തിയില്‍ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസില്‍ അമ്മ അറസ്റ്റിലായ വാര്‍ത്ത മലയാളി മനസ്സുകളെ മരവിപ്പിക്കുന്നതായിരുന്നു.
സ്വന്തം സന്തോഷത്തിനും സുഖത്തിനുമായി മക്കളെ കൊല്ലുന്ന മാതാപിതാക്കള്‍ക്കെതിരെ കനത്ത വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് ടെലിവിഷന്‍ അവതാരകയും ആര്.ജെയുമായ അശ്വതി ശ്രീകാന്ത്. ‘പ്രസവിച്ച പെണ്ണുങ്ങളെയെല്ലാം ‘അമ്മ’ എന്ന് പറയുന്ന പരിപാടി നിര്‍ത്താറായി…! ആ വാക്ക് അര്‍ഹിക്കുന്നവര്‍ പ്രസവിച്ചവരാകണം എന്നുമില്ല…’ അശ്വതി ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. അശ്വതിയുടെ പോസ്റ്റിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. നിരവധിപേരാണ് താരത്തിന്റെ കുറിപ്പ് അനുകൂലിച്ച് കമന്റുചെയ്തത്.
കഴിഞ്ഞ ദിവസം രാവിലെയാണ് പ്രണവ്-ശരണ്യ ദമ്പതിമാരുടെ മകന് വിയാന്റെ മൃതദേഹം തയ്യില്‍ കടപ്പുറത്തെ കരിങ്കല്‍ ഭിത്തികള്‍ക്കിടയില്‍ കണ്ടെത്തിയത്. ഞായറാഴ്ച രാത്രി അച്ഛനമ്മമാരോടൊപ്പം കിടന്നതാണ് വിയാന്‍. പുലര്‍ച്ചെ ആറിന് ഉണര്‍ന്നപ്പോഴാണ് കുഞ്ഞിനെ കാണാതായ വിവരമറിയുന്നതെന്നാണ് ശരണ്യ പറഞ്ഞത്. എന്നാല്‍, ഏകദേശം 24 മണിക്കൂറിലധികം നീണ്ട ചോദ്യംചെയ്യലിനും ശാസ്ത്രീയ പരിശോധനയ്ക്കും ഒടുവില്‍ ശരണ്യ കുറ്റംസമ്മതിക്കുകയായിരുന്നു.
കാമുകനൊപ്പം ജീവിക്കാനാണ് കുഞ്ഞിനെ വീട്ടില്‍നിന്നും കൊണ്ടുപോയി കടപ്പുറത്തെ കരിങ്കല്ഭിത്തിയില് തലയ്ക്കടിച്ച് കൊന്നശേഷം മൃതദേഹം ഉപേക്ഷിച്ചതെന്ന് ശരണ്യ കുറ്റം സമ്മതിച്ചതായി പോലീസ് വ്യക്തമാക്കി. കുട്ടിയുടെ മരണകാരണം തലയ്ക്കേറ്റ ക്ഷതമാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും വ്യക്തമായിരുന്നു. തയ്യില്‍ കടപ്പുറത്തേക്ക് തെളിവെടുപ്പിനായി പോലീസ് എത്തിച്ച ശരണ്യക്കു നേരെ ജനക്കൂട്ടം പ്രതിഷേധവുമായി ഇരച്ച് കയറി. പ്രതിഷേധത്തിനും പ്രതിരോധത്തിനും ഇടയില്‍ തെളിവെടുപ്പ് വേഗത്തില്‍ പൂര്‍ത്തിയാക്കി പോലീസ് പ്രതിയുമായി തിരിച്ചു പോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: