നാരങ്ങ മലയാളിയുടെ ഭക്ഷണ വിഭവക്കൂട്ടുകളില്‍ ഒഴിച്ചുകൂട്ടാന്‍ പറ്റാത്ത ഒന്നാണ്. വിവധ തരത്തിലുളള അച്ചാറുകള്‍, നാരങ്ങ ഉപയോഗിച്ചുള്ള വ്യസ്തയിനം പാനിയങ്ങള്‍ എന്നിവ മലയാളി തീന്‍മേശകളെ സമൃദ്ധമാക്കുന്നു. എന്നാല്‍ നാരങ്ങയെക്കൊണ്ട് മറ്റുചില ഉപയോഗങ്ങള്‍കൂടിയുണ്ട്. വീട് വൃത്തിയാക്കാനും ശുചിയായി തന്നെ നിലനിര്‍ത്താനും നാരങ്ങകൊണ്ടുള്ള ചില പൊടിക്കൈയ്യുകള്‍ക്ക് കഴിയുമെന്നതാണ് സത്യം. ഇത്തരത്തില്‍നിത്യ ജീവിതത്തില്‍ നാരങ്ങയെ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്നതിനെ കുറിച്ച് പരിശോധിക്കാം.
കറകള്‍ നീക്കുന്നതിന്
ഫ്രിഡ്ജിനകവും മൈക്രോവേവ് ഓവന്‍ എന്നിവ വൃത്തിയാക്കാന്‍ നാരങ്ങ കൊണ്ടാകും. നാലു ടേബിള്‍ സ്പൂണ്‍ നാരങ്ങനീര്‍ ഒരു കപ്പ് വെള്ളത്തില്‍ ചേര്‍ത്ത് തിളപ്പിക്കു. തണുത്തശേഷം ഈ മിശ്രിതം ഉപയോഗിച്ച് വൃത്തിയാക്കുമ്പോള്‍ അടിഞ്ഞിരിക്കുന്ന അവശിഷ്ടങ്ങള്‍ ഇളകിവരുന്നതായി കാണാം.
വീട്ടുപകരണങ്ങളിലേയും കിച്ചണിലെ വാള്‍ ടെയിലുകളിലും പറ്റിയ കറകള്‍ നീക്കം ചെയ്യാന്‍ നാരങ്ങ ഉപയോഗിക്കാം. കറപറ്റിയ ഭാഗങ്ങളില്‍ നാരങ്ങയുടെ നീര് കലര്‍ത്തിയ ലായനി നല്ലരീതിയില്‍ പ്രയോഗിക്കുക. മിനിറ്റുകള്‍ക്കു ശേഷം കറകള്‍ ഇളകുന്നതായി കാണാം.
വീട്ടില്‍ പച്ചക്കറികള്‍ മുറിക്കാനായി ഉപയോഗിക്കുന്ന കട്ടിംഗ് ബോര്‍ഡുകളില്‍ ക്ലീന്‍ ചെയ്തിരുന്നാലും കറുത്തനിറത്തില്‍ കറകള്‍ പറ്റിപ്പിടിച്ചിരിക്കുന്നതായി കാണം. ഇങ്ങനെയുളള ഭാഗങ്ങളില്‍ നാരങ്ങ രണ്ടായി മുറിച്ച് നീരുള്ള ഭാഗം ഉപയോഗിച്ച് നന്നായി ഉരച്ചാല്‍ കറുത്ത കറനീക്കം ചെയ്യാവുന്നതാണ്.
ബേസിനുകളും ബാത് ഡബ്ബുകളും സിങ്കുകളും വൃത്തിയാക്കാനായി അരക്കപ്പ് ബേക്കിംഗ് സോഡയ്‌ക്കൊപ്പം സോപ്പ് മിശ്രിതവും അരക്കഷ്ണം നാരങ്ങനീരും ചേര്‍ത്ത് മിക്‌സ് ചെയ്യുക. ശേഷം സ്‌പോഞ്ചോ ഡിഷ് വാഷ് സ്‌ക്രബ്ബറോ ഉപയോഗിച്ച് വൃത്തിയാക്കുക.
ദുര്‍ഗന്ധം മാറ്റുന്നതിന്
വീടിനകത്തെ ദുര്‍ഗന്ധം മാറ്റുന്നതിനാണ് നാം പൊതുവേ എയര്‍ഫ്രെഷ്‌നര്‍ ഉപയോഗിക്കുന്നത്. ഫ്രഷ് സുഗന്ധം തരുമെങ്കിലും ഇവയില്‍ അടങ്ങിയിരിക്കുന്ന രാസപദാര്‍ഥങ്ങള്‍ ഉണ്ടാക്കുന്ന ദോഷങ്ങള്‍ വലുതാണ്. എന്നാല്‍ വീടിനകം ഫ്രഷ് ആയി നിലനിര്‍ത്താന്‍ നാരങ്ങയ്‌ക്കാകും. നാരങ്ങാ നീരും ഗ്രാമ്പുവും ചേര്ർത്ത് മിക്‌സ് ചെയ്യുക. ശേഷം അത് വീടിനുള്‍ഭാഗത്ത് സ്പ്രേയ് ചെയ്യുക. കെമിക്കല്‍ വസ്തുക്കള്‍ ഉപയോഗിക്കാതെ തന്നെ ഭവനം ഫ്രഷാക്കാന്‍ സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: