ലഖ്നൗ: അയോധ്യയെ വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ നാലാം ബജറ്റ്. 2020-21 വര്‍ഷത്തെ ബജറ്റില്‍ അയോധ്യയില്‍ വിമാനത്താവളത്തിന് 500 കോടി രൂപ പ്രഖ്യാപിച്ചു. കൂടാതെ ഉന്നത നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യ വികസനത്തിനായി 85 കോടി രൂപയും വകയിരുത്തി.
കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിനായി 200 കോടി രൂപയാണ് ഇത്തവണത്തെ ബജറ്റില്‍ ഉള്‍പ്പെടുത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോക്സഭാ മണ്ഡലമായ വാരാണസിയില്‍ സാംസ്കാരിക കേന്ദ്രത്തിന്റെ നിര്‍മാണത്തിന് 180 കോടി രൂപയും അയോധ്യയിലെ തുളസി സ്മാരക ഭവന്റെ നവീകരണത്തിന് 180 കോടി രൂപയും പ്രഖ്യാപിച്ചു.
കൂടാതെ കൈലാസ് മാനസരോവര്‍ യാത്രയ്ക്ക് എട്ട് കോടി രൂപയുടെയും സിന്ധു ദര്‍ശനത്തിന് പത്ത് ലക്ഷം രൂപയുടെയും സബ്സിഡിയും ബജറ്റ് പ്രഖ്യാപനത്തിലുണ്ട്. കാശി ഹിന്ദു വിശ്വവിദ്യാലയത്തിന്റെ കീഴില്‍ വേദിക് വിജ്ഞാന കേന്ദ്രത്തിന്റെ നിര്‍മാണത്തിന് 18 കോടി രൂപയും ബജറ്റില്‍ വകയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: