Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആത്മാവിന്റെ പ്രവര്‍ത്തനം ആത്മചൈതന്യത്താല്‍

വിവേകചൂഡാമണി 68

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Feb 19, 2020, 04:45 am IST
in Samskriti

സൂക്ഷ്മ ശരീരവിവരണം തുടരുന്നു.

ശ്ലോകം 100

സര്‍വവ്യാപൃതികരണം

ലിംഗമിദം സ്യാത് ചിദാത്മനഃ പുംസഃ

വാസ്യാദികമിവ തക്ഷ്ണ-

സ്‌തേനൈവാത്മാ ഭവത്യസംഗോളയം

ജ്ഞാനസ്വരൂപനായ ആത്മാവിന് എല്ലാ വ്യാപാരങ്ങളും ചെയ്യുന്നതിനുള്ളതാണ് ലിംഗശരീരം. ആശാരിയ്‌ക്ക് ഉളി മുതലായ ഉപകരണങ്ങള്‍ പോലെയാണിത്. ലിംഗശരീരവുമായി ബന്ധമുള്ളപ്പോള്‍ മാത്രമാണ് ആത്മാവിനാ പ്രവര്‍ത്തനമുള്ളത്. വാസ്തവത്തില്‍ ആത്മാവ് ഒരു പ്രവര്‍ത്തനവുമില്ലാത്ത അസംഗന്‍ തന്നെയാണ്.

ആത്മചൈതന്യത്തിന്റെ സഹായം കൊണ്ടാണ് ഇന്ദ്രിയങ്ങളും മനസ്സും ബുദ്ധിയുമൊക്കെ പ്രവര്‍ത്തിക്കുന്നത്. അവ സ്വതവേ ജഡങ്ങളാണ്. അതു കൊണ്ടു തന്നെ അവയ്‌ക്ക് ഒന്നും സ്വയം ചെയ്യാനാകില്ല.

സൂക്ഷ്മ ശരീര ഘടകങ്ങളായ മനോബുദ്ധികളെ ആശാരിയുടെ ഉളി, കൊട്ടുവടി, ഈര്‍ച്ചവാള്‍,മുഴക്കോല്‍ മുതലായ പണിയായുധങ്ങളോട് ഉപമിച്ചിരിക്കുകയാണ്.

ആശാരി അവയെടുത്ത് ഉപയോഗിക്കുന്നില്ലെങ്കില്‍ ഈ ഉപകരണങ്ങള്‍ക്ക് ഒരു പണിയും ചെയ്യാനാവില്ല. ആശാരി എന്നാല്‍ ഈ ഉപകരണങ്ങളല്ല. അതുപോലെ മനസ്സ്, ബുദ്ധി തുടങ്ങിയ ഉപകരണങ്ങളില്‍ നിന്ന് വേറിട്ടതാണ് ആത്മാവ്.

ഉപകരണങ്ങളുപയോഗിച്ച് പണിയെടുക്കുമ്പോള്‍ ആശാരിയ്‌ക്ക്  തേയ്‌മാനം സംഭവിക്കില്ല. ഉപകരണങ്ങള്‍ കാലക്രമത്തില്‍ തേയ്‌മാനം വരുകയോ ഉപയോഗശൂന്യമാവുകയോ ചെയ്യും.

ഇന്ദ്രിയങ്ങള്‍, മനസ്സ്, ബുദ്ധി എന്നീകരണങ്ങള്‍ വിഷയ ഗ്രഹണം, മനനം, ചിന്തനം എന്നിങ്ങനെ പ്രവര്‍ത്തിക്കുമ്പോള്‍ അത് സൂക്ഷ്മ ശരീരത്തെയാണ് ബാധിക്കുക. കര്‍തൃത്വഭോക്തൃത്വ അഭിമാനങ്ങള്‍ ഇല്ലാത്തതിനാല്‍ ആത്മാവ് അസംഗനായി തന്നെയിരിക്കുന്നു.

ശ്ലോകം 101

അന്ധത്വമന്ദത്വപടുത്വ ധര്‍മ്മാഃ

സൗഗുണ്യ വൈഗുണ്യവശാദ്ധിചക്ഷുഷഃ

ബാധിര്യമൂകത്വമുഖാസ്തഥൈവ

ശ്രോത്രാദിധര്‍മ്മാ: ന തു  

വേത്തുരാത്മനഃ

കണ്ണിന്റെ ഗുണദോഷങ്ങള്‍ അനുസരിച്ചരിക്കും നന്നായി കാണാനുള്ള കഴിവും കാഴ്ചക്കുറവും കാഴ്ചയില്ലായ്‌മയുമെല്ലാം. അതുപോലെ ചെവി കേള്‍ക്കാതിരിക്കുക, സംസാരശേഷിയില്ലായ്‌മ എന്നിവ ചെവി, നാക്ക് മുതലായവയുടെ ധര്‍മ്മങ്ങളാണ്.ഇതൊന്നും ജ്ഞാതാവായ ആത്മാവിന്റെ ധര്‍മ്മങ്ങളല്ല.

ഇന്ദ്രിയങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ കാണുന്ന കുറവുകള്‍ അവയുടെ കുഴപ്പം കൊണ്ടാണ്. ആത്മാവിന്റെതല്ല. ആത്മാവിന് ആ പരിമിതികളൊന്നുമില്ല.

പണിയായുധത്തിന്  പോരായ്‌മകള്‍ ഉണ്ടെങ്കില്‍ അതുകൊണ്ട് നന്നായി പണിയെടുക്കാനാവില്ല. പണിക്കാരന്റെയല്ല കുഴപ്പം പണിയായുധത്തിന്റെയാണ്.

കണ്ണിന് തകരാറുണ്ടെങ്കില്‍ വേണ്ടതുപോലെ കാണാനോ കാതിന് കുഴപ്പമുണ്ടെങ്കില്‍ നല്ലപോലെ കേള്‍ക്കാനോ കഴിയില്ല. വാഗിന്ദ്രിയമായ നാക്ക് പ്രവര്‍ത്തനശേഷി ഉള്ളതല്ലെങ്കില്‍ സംസാരിക്കാനാവില്ല. ഈ ധര്‍മ്മങ്ങളെല്ലാമറിഞ്ഞ് സര്‍വ്വസാക്ഷിയായി ആത്മാവ് ശരീരത്തിലിരിക്കുന്നുവെങ്കിലും ഇവയ്‌ക്ക് അതീതനാണ്.

കണ്ണിന്റെ കണ്ണും കാതിന്റെ കാതും വാക്കിന്റെ വാക്കുമെല്ലാമായി ഇന്ദ്രിയങ്ങളേയും മനസ്സിനേയും ബുദ്ധിയേയുമൊക്കെ സദാ പ്രകാശിപ്പിക്കുന്നതാണ് ആത്മാവ്. എന്നാല്‍ അവയുടെ ധര്‍മ്മങ്ങളൊന്നും സാക്ഷിയായ ആത്മാവിനെ ബാധിക്കില്ല. ഇങ്ങനെ അനാത്മാക്കളില്‍ നിന്ന് ആത്മതത്വത്തെ വേര്‍തിരിച്ചറിയുക തന്നെ വേണം.

9495746977

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാവോയിസ്റ്റ് തടവുകാരന്‍ രൂപേഷ് ജയില്‍ മോചിതനായി; മോചനം 11 വര്‍ഷത്തിനുശേഷം

India

എൽപിജി സിലിണ്ടറിന്റെ കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍;ജനങ്ങള്‍ പരിഭ്രാന്തരാകരുത്

India

ഹരീഷ് റാണ വേദനയില്ലാത്ത ലോകത്തേക്ക്, രാജ്യത്തെ ആദ്യത്തെ ദയാവധം

Kerala

ഓര്‍ത്തഡോക്‌സ്-യാക്കോബായ പള്ളിതര്‍ക്കം : 6 പളളികള്‍ ഏറ്റെടുക്കണമെന്ന ഉത്തരവ് റദ്ദാക്കി

Kerala

മുള്ളന്‍ പന്നിയെ അടിച്ചു കൊന്ന കേസ് : വെള്ളനാട് ശശി കീഴടങ്ങി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കശ്മീരിനെ വേർപെടുത്തി പാകിസ്ഥാനിൽ ലയിപ്പിക്കാൻ ശ്രമം : യുഎപിഎ കേസിൽ തീവ്ര വിഘടനവാദി നേതാവ് ആസിയ ആൻഡ്രാബിക്ക് ജീവപര്യന്തം തടവ്

യുദ്ധം തീർക്കാൻ തയാർ; ഇറാൻ വഴങ്ങിയേക്കില്ലെന്ന് ഇസ്രയേൽ വിലയിരുത്തൽ

അതയാളുടെ ഉത്കണ്ഠയായിരുന്നു; മുഖ്യമന്ത്രി പിണറായി പറഞ്ഞു, വീട്ടിൽപോയി ചോദിച്ചാൽ മതി

മുതിർന്ന നക്സലൈറ്റ് പപ്പാ റാവു കീഴടങ്ങും; ബസ്തറിലെ അവസാനത്തെ നക്സൽ നേതാവിന്റെ കീഴടങ്ങൽ മാർച്ച് 31ന് മുമ്പ്

ദൽഹി ബിജെപി സർക്കാരിന്റെ സ്ത്രീ സൗഹൃദ ബജറ്റ്: പ്രകടന പത്രികയിൽ പറഞ്ഞതെല്ലാം നടപ്പാക്കുന്നു

ചിരിച്ചാസ്വദിച്ച് തീയേറ്ററുകളിൽ ഉല്ലസിക്കാൻ “യൂത്ത്”; കെൻ കരുണാസ് ചിത്രം കേരളത്തിലും തകർപ്പൻ വിജയം

നായനാരെ വധിക്കാന്‍ ശ്രമിച്ചവരുമായും കൂട്ട്; പിഡിപിയുടെ തോളില്‍ കൈയിട്ട് സിപിഎം

ലാലേട്ടന്റെ ജൻമദിനമായ മെയ് ഇരുപത്തിഒന്നിന് ജോർജുകുട്ടിയും കുടുംബവും എത്തുന്നു

ശവിൻകുട്ടിയുടെ പേടി വേറെയാണ്; അഘോരികളെ കണ്ടത് തികച്ചും യാദൃച്ഛികം: ഡോ.രാജീവ് ചന്ദ്രശേഖർ

‘മോനേ വിട്; എന്നെ പേടിപ്പിക്കണ്ട, ബിജെപിയെ പേടിപ്പിക്കണ്ട, എന്റെ ജീവിതത്തിൽ കറുത്തപാടില്ല’: രാജീവ് ചന്ദ്രശേഖർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.