തിരുവനന്തപുരം: കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ നടത്തിയ ലക്ഷങ്ങളുടെ തട്ടിപ്പ് പുറത്തുകൊണ്ടുവന്ന യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറിക്ക് പിന്തുണയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. സന്ദീപ് ജി വാര്യര്‍ സിനിമ താരങ്ങളെ ഭീഷണിപ്പെടുത്തുന്നു എന്ന വാദത്തിനോട് യോജിക്കാനാകില്ല. അദ്ദേഹം പറഞ്ഞതെല്ലാം ഇപ്പോള്‍ ശരിയായിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കെന്ന പേരില്‍ പിരിച്ചപണം വിവാദമായതിനെ തുടര്‍ന്ന് മാത്രമാണ് എട്ടുമാസത്തിന് ശേഷം കരുണ അംഗങ്ങള്‍ സര്‍ക്കാരിലേക്ക് അടച്ചത്. സിനിമാ താരങ്ങള്‍ക്ക് വലിയ പരിഗണ നല്‍കിയിരുന്ന കാലം കഴിഞ്ഞുവെന്നും എല്ലാവരും നിയമത്തിനു മുന്നില്‍ തുല്ല്യരാണെന്നും അദ്ദേഹം പറഞ്ഞു.
സിനിമാ താരങ്ങളും സാസ്‌കാരിക നായകരും വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതിനോടൊപ്പം തിരികെ ലഭിക്കുന്ന മറുപടികളും ഉള്‍ക്കൊള്ളാനുള്ള സഹിഷ്ണുത കാണിക്കണം. നിലപാടുകള്‍ എടുക്കുമ്പോള്‍ ബഹുജനങ്ങള്‍ എന്ത് പറയുന്നു എന്നത് മാത്രമേ പരിഗണിക്കുന്നുള്ളു. മാധ്യമങ്ങളില്‍ എന്ത് സംസാരിക്കണം ആരു സംസാരിക്കണം എന്ന് കൂടിയാലോചനയിലൂടെ തീരുമാനിക്കും. ലക്ഷണക്കിന് പ്രവര്‍ത്തകര്‍ ഭാഗമായ കേഡര്‍ സംവിധാനമാണ് ബിജെപിക്ക് കേരളത്തില്‍ ഉള്ളത്. അത് പരാമാവധി പ്രയോജനപ്പെടുത്തി പാര്‍ട്ടിയുടെ അടിത്തറ വര്‍ധിപ്പിക്കുന്നതിനാണ് ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാധ്യമങ്ങള്‍ ചിത്രീകരിക്കുന്ന തരത്തിലുള്ള തര്‍ക്കങ്ങള്‍ ഒന്നും ബിജെപിക്ക് അകത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തമിഴ്നടന്‍ വിജയിയുമായി ബന്ധപ്പെട്ട് നടന്ന റെയ്ഡുകള്‍ രാഷ്‌ട്രീയ പ്രേരിതമെന്നു പറയുന്നത് ശുദ്ധ അസംബന്ധമാണ്. പ്രകാശ്രാജ്, കമലഹാസന്‍ എന്നിവരാണ് ബിജെപിയെ കൂടുതലായി എതിര്‍ക്കുന്നത്. രാഷ്‌ട്രീയപരമായ കാരണങ്ങള്‍കൊണ്ടാണ് പരിശോധനകള്‍ നടത്തിയതെങ്കില്‍ എന്തുകൊണ്ടാണ് അവര്‍ക്കെതിരെ നടപടികള്‍ ഉണ്ടാകാതിരുന്നത് എന്നുകൂടി ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ ചിന്തിക്കണമെന്നും മനോരമക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: