കോട്ടയം: അഖിലകേരള ചേരമര്‍ ഹിന്ദു മഹാസഭ (എകെസിഎച്ച്എംഎസ്)യുടെ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രകടനം സംഘടനയുടെ കരുത്ത് തെളിയിക്കുന്നതായി. കളക്ട്രേറ്റിന് സമീപം പോലീസ് പരേഡ് ഗ്രൗണ്ടില്‍ ആയിരങ്ങള്‍ അണി ചേര്‍ന്ന പ്രകടനം ആരംഭിച്ചത്. തിരുനക്കര മൈതാനിയില്‍ സമാപനത്തിന് ശേഷം നടന്ന പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.
പട്ടികജാതി പട്ടികവര്‍ഗങ്ങള്‍ക്കായുള്ള ഭരണഘടനാപരമായ ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ നിഷേധിച്ചാല്‍ പിടിച്ചുവാങ്ങണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന പ്രസിഡന്റ് പി.എസ്. പ്രസാദ് അധ്യക്ഷനായി.
നഗരസഭ ചെയര്പേഴ്സന് ഡോ. പി.ആര്. സോന, എകെസിഎച്ച്എംഎസ് സംസ്ഥാന ഖജാന്‍ജി കെ.കെ. വിജയന്, ബിജെപി ജില്ല വൈസ് പ്രസിഡന്റ് എന്‍.കെ. ശശികുമാര്‍, സാംബവ മഹാസഭ സെക്രട്ടറി സത്യശീലന്, എകെസിഎച്ച്എംഎസ് സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് എസ്. ബാബു, സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. കൃഷ്ണകുമാര്‍, സംസ്ഥാന സെക്രട്ടറിമാരായ ശ്രീകുമാര്‍ മുട്ടമ്പലം, കെ.കെ. രാജു, മഹിളാസമാജം സംസ്ഥാനസെക്രട്ടറി ലീല ബിജു, സംസ്ഥാന ഖജാന്‍ജി ജ്യോതിലക്ഷ്മി തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി സി.കെ. സനില്‍കുമാര്‍ സ്വാഗതവും എ.ജെ. രാജന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: