തൃശൂർ: കൊറ്റമ്പത്തൂരിൽ പടന്നുപിടിച്ച കാട്ടു തീയെക്കുറിച്ച് വനം വകുപ്പ് അന്വേഷണം ആരംഭിച്ചു. ആരെങ്കിലും അറിഞ്ഞോ അറിയാതെയോ തീയിട്ടതാകാം തീ പിടിത്തത്തിന് കാരണമെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ കരുതുന്നത്. പ്രദേശത്ത് പൂർണമായും തീ അണച്ചെങ്കിലും ഇരുപത് അംഗ സംഘം ഇപ്പോഴും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡിന് പാട്ടത്തിന് നൽകിയ ഭൂമിയിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തമുണ്ടാവുമെന്നും മുൻകരുതലുകൾ എടുക്കണമെന്നും ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റിന് രേഖാമൂലം മുന്നറിയിപ്പ് പലതവണ നൽകിയിരുന്നുവെങ്കിലും നടപടികൾ ഒന്നും സ്വീകരിച്ചിരുന്നില്ല.
ഇപ്പോഴും വനത്തിനുള്ളിൽ നിന്നും പുക ഉയരുന്നുണ്ട്. ചില മരക്കുറ്റികളിൽ നിന്നും തടി കഷ്ണങ്ങളിൽ നിന്നുമാണ് പുക ഉയരുന്നത്. പച്ചത്തലപ്പുകൾ കൊണ്ടാണ് ഇപ്പോഴും വനത്തിനുള്ളിലെ കാട്ടു തീ അണയ്‌ക്കുന്നത്. മിക്കപ്പോഴും അഗ്നിരക്ഷാസേനയുടെ വാഹനങ്ങൾക്ക് വനത്തിനുള്ളിലേക്ക് എത്തിച്ചേരുക പ്രയാസമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: