തിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതി കേസുമായി ബന്ധപ്പെട്ട് ടി.ഒ. സൂരജ് പറയുന്നത് പച്ചക്കള്ളമെന്ന് മുന്‍ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം കുഞ്ഞ്. തിരുവനന്തപുരം വിജിലന്‍സ് ആസ്ഥാനത്ത് നടന്ന മൂന്ന് മണിക്കൂറോളം നീണ്ടുനിന്ന ചോദ്യം ചെയ്യലിനിടെയാണ് മുന്‍ പൊതുമരാമത്ത് സെക്രട്ടറിക്കെതിരെ ഇബ്രാഹിം കുഞ്ഞ് പരാമര്‍ശം നടത്തിയതെന്നാണ് സൂചന.
മുന്‍പ് ചോദ്യം ചെയ്തിട്ടും വ്യക്തമായ ഒരു മറുപടിയും ഇബ്രാഹിംകുഞ്ഞ് നല്‍കിയിരുന്നില്ല. തുടര്‍ന്നാണ് വിശദമായ ചോദ്യംചെയ്യലിന് പ്രത്യേക ചോദ്യാവലി തയ്യാറാക്കി വിജിലന്‍സ് കോടതിയുടെ അനുമതി തേടിയത്. മൊഴി വിശദമായ പരിശോധിച്ച ശേഷം വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്നും വിജിലന്‍സ് അധികൃതര്‍ അറിയിച്ചു.
മന്ത്രിയായിരിക്കെ ഇബ്രാഹിംകുഞ്ഞ് പറഞ്ഞത് മാത്രമാണ് ഉദ്യോഗസ്ഥരായ തങ്ങള്‍ ചെയ്തിട്ടുള്ളതെന്നാണ് സൂരജ് മുന്‍പ് പറഞ്ഞത്. കരാറെടുത്ത കമ്പനിയായ ആര്‍ഡിഎസിന് മുന്‍കൂറായി പണം നല്കാന് പറഞ്ഞത് ഇബ്രാഹിംകുഞ്ഞാണെന്നാണ് സൂരജ് വിജിലന്‍സിനോട് പറഞ്ഞിരുന്നത്. എന്നാല്‍ ഇത് തികച്ചും അസംബന്ധമാണെന്നും ഫയലില്‍ പണം എങ്ങനെ കരാര്‍ കമ്പനിക്ക് നല്‍കണമെന്നത് ഉദ്യോഗസ്ഥ ധാരണ ഫയലില്‍ രേഖപ്പെടുത്തിയിരുന്നെന്നും താനും അതില്‍ ഒപ്പിടുക മാത്രമാണ് ചെയ്തതെന്നുമാണ് ഇബ്രാഹിംകുഞ്ഞിന്റെ മൊഴി. ഫയലില്‍ പണം നല്‍കുന്നതിന് എതിര്‍പ്പില്ല എന്നുമാത്രമാണ് താന്കുറിച്ചതെന്നാണ് ഇബ്രാഹിം കുഞ്ഞ് വ്യക്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: