ന്യൂദല്‍ഹി : കശ്മീരിനെ തര്‍ക്ക പ്രദേശമാക്കി ചിത്രീകരിച്ച് ഗൂഗിളിന്റെ മാപ്പ്. ഭൂപടം ഇന്ത്യയ്ക്ക് പുറത്തുനിന്നുള്ളവര്‍ നോക്കുമ്പോള്‍ തര്‍ക്കപ്രദേശമായി ദൃശ്യമാകുന്ന വിധത്തിലാണ് ഗൂഗിള്‍ കശ്മീരിനെ നല്‍കിയിരിക്കുന്നത്. ഗൂഗിളിന്റെ ഭാഗത്ത് നിന്നുണ്ടായ പ്രതിഷേധത്തില്‍ വന്‍ വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്.
അതേസമയം ഇന്ത്യയിലുള്ളവര്‍ നോക്കുമ്പോള്‍ കശ്മീര്‍ പ്രദേശം സമ്പൂര്‍ണ്ണമായും ഇന്ത്യന്‍ നിയന്ത്രണത്തിലാണെന്നാണ് ഇതില്‍ കാണിക്കുന്നത്. വിദേശ രാജ്യങ്ങളില്‍ ഉള്ളവര്‍ക്ക് കശ്മീര്‍ എന്നത് തര്‍ക്കഭൂമി എന്ന വിധത്തിലുമാണ് ചിത്രീകരിച്ചിരിക്കുന്നത്. അതിനാല്‍ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ഇത് ശ്രദ്ധയില്‍പെടാതെ പോവുകയായിരുന്നു.
അന്താരാഷ്ട്ര മാധ്യമമായ വാഷിങ്ടണ്‍ പോസ്റ്റാണ് ഇതുസംബന്ധിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടത്. രാജ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇനിമുതല്‍ ഗൂഗിളില്‍ തര്‍ക്ക പ്രദേശങ്ങള്‍ കാണാന്‍ സാധിക്കുക. ഗൂഗിള്‍ മാപ്പില്‍ പുതിയതായി വരുത്തിയ സാങ്കേതിക മാറ്റങ്ങള്‍ കാരണമാണ് ഇങ്ങനെ കാണിക്കുന്നതെന്നും വാഷിങ്ടണ്‍ പോസ്റ്റില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: