ന്യൂദല്‍ഹി : ഐക്യരാഷ്ട്ര സഭ സുരക്ഷാ സമിതിയില്‍ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം ലഭിക്കുന്നതിനായി പരിപൂര്‍ണ്ണ പിന്തു നല്‍കുമെന്ന് പോര്‍ച്ചുഗല്‍. രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി പോര്‍ച്ചുഗീസ് പ്രസിഡന്റ് മാര്‍സെലോ റിബലോ ഡിസൂസയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയാണ് ഇക്കാര്യം അറിയിച്ചത്. ഇരുരാഷ്ട്രങ്ങളും സാമ്പത്തിക, സാങ്കേതിക,സാംസ്കാരിക പദ്ധതികളില്‍ പരസ്പര സഹകരണമുറപ്പാക്കാന്‍ ധാരണയായിട്ടുണ്ട് എന്നും ഡിസൂസ അറിയിച്ചു.
രാഷ്ട്രപതി രാംനാഥ് കോവിന്ദുമായും ഡിസൂസ കൂടിക്കാഴ്ച നടത്തി. പോര്‍ച്ചുഗീസ് പ്രസിഡന്റ് ഇപ്പോള്‍ ഗോവയിലാണ്. അതേസമയം 2020 യുഎന്‍ സമുദ്ര സമ്മേളനത്തില്‍ ഇന്ത്യ പങ്കെടുക്കുമെന്നും ഡിസൂസ അറിയിച്ചു. ഈ വരുന്ന ജൂണ്‍ രണ്ടു മുതല്‍ ആറുവരെ പോര്‍ച്ചുഗലിലെ ലിസ്ബണിലാണ് സമുദ്ര സമ്മേളനം നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: