ന്യൂദല്‍ഹി: പരീക്ഷ മാനസിക സമ്മര്‍ദ്ദമില്ലാതെ, സന്തോഷത്തോടെ എഴുതാന്‍ വിദ്യാര്‍ഥികളെ ഉപദേശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ പോരാളികളാണ്. മാസങ്ങളായുള്ള കഠിനാധ്വാനവും തയാറെടുപ്പുകളും നിങ്ങളെ വലിയ നിലയിലെത്തിക്കും, മോദി പറഞ്ഞു. അദ്ദേഹം വിദ്യാര്‍ഥികള്‍ക്ക് വിജയാശംസകളും നേര്‍ന്നു. രാജ്യത്തൊട്ടാകെ 18.89 ലക്ഷം പത്താം ക്ലാസ് വിദ്യാര്‍ഥികളും 12.06 ലക്ഷം 12-ാം ക്ലാസ് വിദ്യാര്‍ഥികളുമാണ് പരീക്ഷയെഴുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: