കോട്ടയം: ആംഡ് പോലീസ് ബറ്റാലിയനില്‍നിന്ന് തോക്കുകളും വെടിക്കോപ്പുകളും നഷ്ടപ്പെട്ട സംഭവത്തില്‍ ഐബി അന്വേഷണം തുടങ്ങി. സംഭവവികാസങ്ങള്‍ നിരീക്ഷിക്കാനും വിഷയം ഗൗരവമേറിയതായതിനാല്‍ ജാഗ്രത വേണമെന്നും എന്‍ഐഎയോട് ഐബി നിര്‍ദേശിച്ചു.
വിഷയത്തില്‍ ഗവര്‍ണറുടെ റിപ്പോര്‍ട്ടിന് കാക്കുകയാണ് അന്വേഷണ ഏജന്‍സികള്‍. റിപ്പോര്‍ട്ട് കേന്ദ്രത്തിന് ലഭിച്ചാലുടന്‍ നടപടികളിലേക്ക് കടക്കും. ഏത് എജന്‍സി അന്വേഷിക്കണമെന്ന് അപ്പോള്‍ തീരുമാനിക്കും. എന്‍ഐഎ, സിബിഐ അടക്കമുള്ള അന്വേഷണ ഏജന്‍സികളില്‍ പ്രവര്‍ത്തിച്ച ലോക്‌നാഥ് ബെഹ്‌റ, മേധാവിയായ പോലീസ് സേനയുടെ വീഴ്ച അതീവ ഗൗരവത്തോടെയാണ് കേന്ദ്ര ഏജന്‍സികള്‍ നിരീക്ഷിക്കുന്നത്.
കേന്ദ്ര ഇടപെടല്‍ മനസിലാക്കിയ സംസ്ഥാന പോലീസും സര്‍ക്കാരും വെട്ടിലായി. കഴിഞ്ഞ ദിവസങ്ങളില്‍ ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും പരിശോധന നടത്തിയിരുന്നു. എങ്ങനെയും പുകമറ സൃഷ്ടിച്ച് ഒരു കണക്ക് ഒപ്പിക്കാനുള്ള ഓട്ടത്തിലാണ് സര്‍ക്കാരും പോലീസും. തോക്കുക്കള്‍ നഷ്ടപ്പെട്ടിട്ടില്ല, കൈവശമുണ്ടെന്ന് പറയുന്ന പോലീസ്, അത് എവിടെയാണെന്ന് വെളിപ്പെടുത്താന്‍ ഇതുവരെ തയാറായിട്ടില്ല.
തിരുവനന്തപുരം എസ്എപി ക്യാമ്പില്‍ നിന്ന് 12,061 വെടിയുണ്ടകളും 25 തോക്കുകളുമാണ് നഷ്ടപ്പെട്ടത്. വെടിക്കോപ്പുകളുടെ സ്റ്റോക്ക് രജിസ്റ്ററും അനുബന്ധ രേഖകളും പോലീസ് ഉദ്യോഗസ്ഥര്‍ സൂക്ഷിച്ചിരുന്നില്ല. പോലീസ് കമാന്‍ഡന്റ് ആറു മാസത്തിലൊരിക്കല്‍ ആയുധങ്ങളുടെ എണ്ണം പരിശോധിച്ച് തിട്ടപ്പെടുത്തണമെന്ന കീഴ്‌വഴക്കവും പാലിക്കപ്പെട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: