മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)
വ്യവസ്ഥകള്‍ പാലിക്കുവാന്‍ അശ്രാന്ത പരിശ്രമം വേണ്ടിവരും. ആഗ്രഹിച്ച സ്ഥാപനത്തില്‍ ഉപരിപഠനത്തിന് ചേരുവാന്‍ സാധിക്കും. ആഹാരപദാര്‍ത്ഥങ്ങളിലുള്ള അപാകതകളാല്‍ അസ്വാസ്ഥ്യമനുഭവപ്പെടും.
ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)
കുടുംബസംരക്ഷണ ചുമതലയില്‍നിന്ന് ഒഴിഞ്ഞുമാറുവാന്‍ സാധിക്കുകയില്ല. ജനസ്വാധീനം വര്‍ധിക്കും. മുതിര്‍ന്നവരുടെ വാക്കുകള്‍ അനുസരിക്കയാല്‍ സര്‍വകാര്യ വിജയം ഉണ്ടാകും.
മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)
വസ്തുസംബന്ധമായ തര്‍ക്കങ്ങള്‍ക്ക് ശാശ്വത പരിഹാരം കണ്ടെത്തും. നഷ്ടപ്പെട്ടു എന്നു കരുതിയ രേഖകള്‍ തിരിച്ചു ലഭിക്കും. സത്യസന്ധമായ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യപ്രാപ്തി നേടും.
കര്‍ക്കടകക്കൂറ്: പുണര്‍തം(1/4), പൂയം, ആയില്യം
ഉദ്യോഗത്തില്‍ പ്രതീക്ഷിച്ച നേട്ടം കുറയും. നിര്‍ദേശങ്ങളും ഉപദേശങ്ങളും അന്യര്‍ക്ക് വിപരീതമായി തീരും. കാണുന്നതെല്ലാം ശരിയാണെന്ന മിഥ്യാധാരണ ഒഴിവാക്കണം.
ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം(1/4)
ഔദ്യോഗികമായി മാനസിക സംഘര്‍ഷം വര്‍ധിക്കും. അനുചിത പ്രവൃത്തികളില്‍ നിന്നു ഒഴിഞ്ഞുമാറുവാന്‍ ഉള്‍പ്രേരണ ഉണ്ടാകും. ബന്ധുക്കളുടെ സ്വകാര്യ കുടുംബകാര്യങ്ങളില്‍ ഇടപെടുന്നത് ശത്രുതയ്ക്ക് വഴിയൊരുക്കും.
കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര(1/2)
ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി ദുശ്ശീലങ്ങള്‍ ഒഴിവാക്കും. പലപ്പോഴും പരമപ്രധാനങ്ങളായ കാര്യങ്ങള്‍ മറന്നു പോകുന്നതിനാല്‍ അര്‍ഹമായത് പലതും നഷ്ടപ്പെടും. ആത്മപ്രഭാവത്താല്‍ ദുഷ്പ്രചരണങ്ങള്‍ നിഷ്ഫലമാകും.
തുലാക്കൂറ്: ചിത്തിര(1/2), ചോതി, വിശാഖം (3/4)
വരുമാനത്തില്‍ കുറവു തോന്നുന്നതിനാല്‍ ചെലവിനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തും.. പുത്രന്റെ സമീപനത്തില്‍ ആശ്വാസം തോന്നും. പ്രതിസന്ധികളില്‍ തളരാതെ പ്രവര്‍ത്തിക്കുവാന്‍ ആര്‍ജ്ജവമുണ്ടാവും.
വൃശ്ചികക്കൂറ്: വിശാഖം(1/4), അനിഴം, തൃക്കേട്ട
മേലുദ്യോഗസ്ഥന്റെ സമീപനം മനോവിഷമത്തിന് വഴിയൊരുക്കും. സാമ്പത്തിക ക്രയവിക്രയങ്ങളില്‍ വളരെ ശ്രദ്ധയും സൂക്ഷ്മതയും വേണം. അപ്രധാനങ്ങളായ കാര്യങ്ങളില്‍ അനാവശ്യമായി ആലോചിക്കുന്ന പ്രവണത ഒഴിവാക്കണം.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം(1/4)
ഊഹാപോഹങ്ങളിലും പ്രലോഭനങ്ങളിലും അകപ്പെടരുത്. യാത്രാ ക്ലേശം വര്‍ധിക്കും. പ്രവര്‍ത്തനങ്ങള്‍ക്ക് ഫലമുണ്ടാകുമെങ്കിലും അഹംഭാവം അരുത്. കൂട്ടുകച്ചവടത്തില്‍ പണ നഷ്ടത്തിന് സാധ്യതയുണ്ട്.
മകരക്കൂറ്: ഉത്രാടം(3/4), തിരുവോണം, അവിട്ടം (1/2)
ആഗ്രഹങ്ങളും അഭിലാഷങ്ങളും സഫലമാകും. മക്കളുടെ സംരക്ഷണം സമാധാനത്തിന് വഴിയൊരുക്കും. വിഭാവനം ചെയ്ത വിഷയങ്ങള്‍ പ്രാവര്‍ത്തികമാക്കുവാന്‍ വിദഗ്ദ്ധോപദേശം തേടും. തൊഴില്‍ മേഖലകളില്‍ കാലോചിതമായ പരിഷ്കാരങ്ങള്‍ അവലംബിക്കും.
കുംഭക്കൂറ്: അവിട്ടം(1/2), ചതയം, പൂരുരുട്ടാതി(3/4)
അനാരോഗ്യകരമായ അവസ്ഥകള്‍ പലപ്പോഴും അവധിയെടുക്കുവാന്‍ പ്രേരിപ്പിക്കും. സ്വതസിദ്ധമായ ശൈലി പലര്‍ക്കും മാതൃക ആയതില്‍ ആത്മാഭിമാനം തോന്നും. സന്താനങ്ങള്‍ക്ക് സാമ്പത്തിക നിയന്ത്രണം ഏര്‍പ്പെടുത്തും.
മീനക്കൂറ്: പൂരുരുട്ടാതി(1/4), ഉതൃട്ടാതി, രേവതി
നഷ്ടപ്പെട്ടു എന്നു കരുതുന്ന രേഖകള്‍ തിരിച്ചുലഭിക്കും. സാഹചര്യങ്ങള്‍ക്കനുസരിച്ച് ഉദ്യോഗം ഉപേക്ഷിക്കേണ്ടതായി വരും. വിദ്യാര്‍ത്ഥികള്‍ക്ക് അലസതയും ഉദാസീന മനോഭാവവും വര്‍ധിക്കും. സ്വന്തം ചുമതല അന്യരെ ഏല്‍പ്പിച്ചാല്‍ അത് അബദ്ധങ്ങള്‍ക്ക് വഴിയൊരുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: