തൃശൂർ: നിബന്ധനകളോടെ തെച്ചിക്കോട്ട് രാമചന്ദ്രന്റെ പൂരങ്ങളിൽ എഴുന്നെള്ളിപ്പിക്കാമെന്ന് വൈദ്യ സംഘം. കാലുകളിലെ മുറിവ് ഉണങ്ങുന്നതിനായി ആനയ്‌ക്ക് രണ്ട് ആഴ്ച കൂടി വിശ്രമം നല്‍കണമെന്നും വൈദ്യ സംഘത്തിന്റെ റിപ്പോർട്ടിലുണ്ട്. റിപ്പോർട്ട് ജില്ലാകളക്ടർക്ക് സമർപ്പിച്ചു.
തൃശൂര്‍ പൂരത്തില്‍ എഴുന്നള്ളിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം വിദഗ്‌ധ പരിശോധനയ്‌ക്ക് വിധേയമാക്കും. അപ്പോഴത്തെ ആനയുടെ ആരോഗ്യ നില പരിഗണിച്ചാകും തീരുമാനിക്കുകയെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി. നേരത്തെ ഗുരുവായൂര്‍ കോട്ടപ്പടിയില്‍ രണ്ട് പേര്‍ മരിക്കാനിടയായ സംഭവത്തെ തുടര്‍ന്നാണ് വനം വകുപ്പ് ആനയ്‌ക്ക് എഴുന്നള്ളിപ്പുകളില്‍ വിലക്കേര്‍പ്പെടുത്തിയത്. പിന്നീട് തൃശൂര്‍ പൂരവിളംബരം അറിയിച്ചുകൊണ്ടുള്ള ചടങ്ങില്‍ ആനയെ കര്‍ശന നിബന്ധനകളോടെ എഴുന്നള്ളിച്ചിരുന്നു.
ആനയുടെ ആരോഗ്യ പ്രശ്നങ്ങളും പ്രായവും പരിഗണിച്ചാണ് എഴുന്നെള്ളിക്കുന്നതിന് വൈൽഡ് ലൈഫ് വാർഡൻ വിലക്ക് ഏർപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: