വാഷിങ്ടണ്‍ : ഫേസ്ബുക്കില്‍ രണ്ടാം സ്ഥാനത്തുള്ള മോദിയെ കാണാന്‍ കാത്തിരിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യ സന്ദര്‍ശത്തിന് മുമ്പായി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഈ മാസം 24നാണ് ട്രംപ് ഇന്ത്യയില്‍ എത്തുന്നത്.
ഫേസ്ബുക്കില്‍ ഡൊണാള്‍ഡ് ട്രംപ് ഒന്നാം സ്ഥാനത്താണെന്ന് മാര്‍ക് സുക്കര്‍ബര്‍ഗ് അടുത്തിടെ പറയുകയുണ്ടായി. വലിയ ആദരമായി ഇതിനെ കണക്കാക്കുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് രണ്ടാം സ്ഥാനത്തുള്ളതന്നും സുക്കര്ബര്ഗ്ഗ് അറിയിച്ചിട്ടുണ്ട്. രണ്ടാഴ്ച്ചയ്ക്കുള്ളില്‍ താന്‍ ഇന്ത്യയിലേക്ക് പോവുകയാണ്. അതിനായി കാത്തിരിക്കുകയാണെന്നുമാണ് ട്രംപിന്റെ ട്വീറ്റ്.
യുഎസ് പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശനം ഇരുരാജ്യങ്ങളുമായുള്ള ബന്ധത്തില്‍ പുതിയ അധ്യായത്തിന് തുടക്കംകുറിക്കുമെന്നും ട്രംപും നരേന്ദ്രമോദിയും തമ്മിലുള്ള കൂടിക്കാഴ്ചയെ എല്ലാവരും ഉറ്റുനോക്കുകയാണെന്നും യുഎസിന്റെ ഉത്തര, മധ്യേഷ്യാ ആക്ടിങ് അസിസ്റ്റന്റ് സെക്രട്ടറി ആലിസ് ജി. വെല്‍സ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതേസമയം യുഎസ് പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശനം ആശങ്കയോടെയാണ് പാക്കിസ്ഥാന് വീക്ഷിക്കുന്നത്.
സന്ദര്‍ശനത്തിനു മുന്നോടിയായി ഇന്റഗ്രേറ്റഡ് എയര്‍ ഡിഫെന്‍സ് വെപ്പണ്‍ സിസ്റ്റം ഇന്ത്യയ്ക്ക് കൈമാറാന്‍ യുഎസ് തീരുമാനിച്ചിരുന്നു. ഇതില്‍ പാക് വിദേശകാര്യ മന്ത്രാലയം ഏറെ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. അമേരിക്കയുടെ സഹായം ഇന്ത്യ ദുരുപയോഗം ചെയ്യുമെന്നാണ് പാക്കിസ്ഥാന് പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: