ന്യൂ ജഴ്സി: കലാസാംസ്ക്കാരിക സാമൂഹിക രാഷ്ട്രീയ സേവനമേഖലകളില്‍ കഴിവ് തെളിയിച്ച പ്രവര്‍ത്തനനിരതരായ ട്രസ്റ്റിബോര്‍ഡ് അംഗങ്ങളെ അണിനിരത്തി കേരള ഹിന്ദൂസ് ഓഫ് ന്യൂജഴ്സി (കെഎച്ച്എന്‍ജെ)യുടെ ജനറല്‍ ബോഡി മീറ്റിംഗ് നടന്നു. വിപുലമായ കലാപരിപാടികളുമായി കെഎച്ച്എന്‍ജെയുടെ കുടുംബ സംഗമവും ഉണ്ടായിരുന്നു.
അമേരിക്കയിലെ മലയാളിസമൂഹത്തിന് അര്‍പ്പണബോധം കൊണ്ട് പരിചിതമായ മുഖങ്ങളാണ്. ചെയര്മാന് ജയ് കുള്ളമ്പില്‍, ട്രസ്റ്റിബോര്‍ഡ് അംഗങ്ങളായ അജിത്കുമാര്‍ ഹരിഹരന്, തങ്കമണി അരവിന്ദന്, മാലിനി നായര്‍, സുധാകര്‍ മേനോന്, കൃഷ്ണകുമാര്‍ നായര്‍, ദീത നായര്‍ എന്നിവര്‍ വൈവിധ്യമാര്‍ന്ന സാമൂഹ്യമണ്ഡലങ്ങളില്‍ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ചവരാണ്.
മാസം തോറും ഭജനാസംഗമങ്ങള്, യുവജനങ്ങളുടെ പങ്കാളിത്തത്തോടെ സൂപ്പ് കിച്ചന് പോലെയുള്ള ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍, യൂത്ത് ഡേ, പിക്നിക്, പൊങ്കാല, വിഷു, കര്‍ക്കിടകവാവ്, ഓണം, അയ്യപ്പപൂജ, സരസ്വതിപൂജ തുടങ്ങി വിപുലമായ പരിപാടികളാണ് പ്രസിഡന്റ് സഞ്ജീവ്കുമാര്‍, സെക്രട്ടറി ഡോക്ടര്‍ ലത നായര്‍, ട്രഷറര്‍ രഞ്ജിത് പിള്ള എന്നിവരുടെ നേതൃത്വത്തില്‍ കെഎച്ച്എന്‍ജെ ഇപ്പോള്‍ വിഭാവനം ചെയ്തിട്ടുള്ളത്. മേഖലയിലെ സാമൂഹ്യസംഘടനകളേയും, മതവിഭാഗങ്ങളെയും സഹകരിപ്പിച്ച് നമ്മുടെ സംസ്ക്കാരത്തിന്റെ ഉയര്‍ച്ചയ്ക്ക് വേണ്ടി, യുവജനങ്ങളെ ഉള്‍ക്കൊള്ളിച്ച് ഈ കൂട്ടായ്മയില്‍ നിന്നും ഇനിയും പുതുമകള്‍ ഉയിര്‍ക്കൊള്ളുമെന്ന് ട്രസ്റ്റി ബോര്‍ഡ് ചെയര്മാന് ജയ് കുള്ളമ്പില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: