ഇസ്ലാമബാദ് : ആത്യാധുനിക പ്രതിരോധായുധങ്ങള്‍ ഇന്ത്യയ്‌ക്ക് കൈമാറാനുള്ള യുഎസിന്റെ തീരുമാനത്തില്‍ ആശങ്ക ഉയര്‍ത്തി പാക്കിസ്ഥാന്‍. ഇത്തരം ആയുധങ്ങള്‍ ഇന്ത്യയ്‌ക്ക് കൈമാറുന്നത് സൗത്ത് ഏഷ്യയിലെ പ്രതിരോധ സംവിധാനങ്ങളെ തകരാറിലാക്കും, രാജ്യങ്ങള്‍ക്കിടയിലുള്ള തന്ത്രപരമായ സഹകരണത്തിനിത് ദോഷം ചെയ്യുമെന്ന് പാക്കിസ്ഥാന്‍ വിദേശ മന്ത്രാലയ വക്താവ് ഐഷ ഫറൂഖിയാണ് ഇക്കാര്യം അറിയിച്ചത്.
വ്യോമ പ്രതിരോധ സംവിധാനത്തില്‍ ലോകത്തില്‍ നിലവിലുള്ള ഏറ്റവും ശക്തവും ഫലപ്രദവുമായ സംവിധാനമാണ് അമേരിക്ക ഇന്ത്യക്ക് കൈമാറുന്നത്. നിലവില്‍ ഇന്ത്യയില്‍ നിന്ന് കനത്ത ഭീഷണിയുള്ളതിനാല്‍ അമേരിക്കയുടെ സഹായം ഇന്ത്യ ദുരുപയോഗം ചെയ്യുമെന്നാണ് പാക്കിസ്ഥാന്‍ ആരോപിക്കുന്നത്. അമേരിക്കയുടെ സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റിന്റെ ഔദ്യോഗിക പത്രക്കുറിപ്പുവഴിയാണ് ഇന്ത്യക്കായി പ്രതിരോധ ഉപകരണങ്ങള്‍ വില്‍ക്കുന്നത് തങ്ങള്‍ അറിഞ്ഞതെന്ന് അയിഷ ഫറൂഖി അറിയിച്ചു.
അതീവഗുരുതരമായ സാഹചര്യത്തില്‍ ആയുധങ്ങള്‍ ഇന്ത്യക്ക് വില്‍ക്കുന്നത് ഒരു തരത്തിലും നീതീകരിക്കാനാകില്ല. മാത്രമല്ല പാക്കിസ്ഥാന്റെ സുരക്ഷയെ ബാധിക്കുന്നതാണ്. ഇന്ത്യ പാക്കിസ്ഥാനെതിരെ അടിക്കടി നടത്തുന്ന പ്രസ്താവനകള്‍ രാജ്യത്തെ ജനജീവിതത്തേയും പ്രതികൂലമായി ബാനിക്കുന്നുണ്ടെന്നും ഫറൂഖി കൂട്ടിച്ചേര്‍ത്തു.
അമേരിക്കന്‍ പ്രസിഡന്റിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി ഇന്റഗ്രേറ്റഡ് എയര്‍ ഡിഫന്‍സ് വെപ്പണ്‍ സിസ്റ്റം (ഐഎഡിഡബ്ലുഎസ്) സംവിധാനമാണ് ഇന്ത്യന്‍ പ്രതിരോധ മേഖലക്ക് കൈമാറുന്നത്. 5000 കോടി ചിലവ്‌വരുന്ന ആകാശ പ്രതിരോധ സംവിധാനമാണിത്. കരയിലും കടലിലും ആകാശത്തും ഒരു പോലെ സുരക്ഷ നല്‍കുന്ന ശക്തമായ പ്രതിരോധ കവചം തീര്‍ക്കാന്‍ ഉതകുന്നതാണ് ഈ വെപ്പണ്‍ സിസ്റ്റം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: