ന്യൂ ജഴ്സി: ട്രൈസ്റ്റേറ്റ് മേഖലയിലെ സാമൂഹികരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വിശിഷ്ട വ്യക്തികളുടെ സാന്നിദ്ധ്യം കൊണ്ടും, അമരക്കാരുടെ അര്‍പ്പണബോധത്തില്‍ വിശ്വാസമുള്ള ജനസമൂഹത്തിന്റെ ഉപാധികളില്ലാത്ത പിന്തുണകൊണ്ടും കേരള ഹിന്ദുസ് ഓഫ് ന്യൂജഴ്സിയുടെ കുടുംബസായാഹ്നം അതിഗംഭീരമായി.
കുട്ടികളും, യുവജനങ്ങളും ഒരുപോലെ പാട്ടുകളും, നൃത്തരൂപങ്ങളും അവതരിപ്പിച്ചപ്പോള്‍ മുതിര്‍ന്നവരുടെ ഒട്ടും കുറയാതെയുള്ള കലാരൂപങ്ങള്‍ കാണികളില്‍ കൗതുകമുണര്‍ത്തി. കെഎച്ച്എന്‍ജെയുടെ നേതൃത്വനിരയിലെത്തിയാല്‍ സംഘടനയ്ക്കും സമൂഹത്തിനും വേണ്ടി എന്ത് ചെയ്യും എന്ന ചോദ്യത്തിന് യുവജനങ്ങള്‍ നല്കിയ മറുപടികള്‍ ശ്രദ്ധ പിടിച്ചുപറ്റി. കള്‍ച്ചറല്‍ സെക്രട്ടറി റുബീന സുധര്‍മ്മന്‍, വൈസ്പ്രസിഡന്റ് രവികുമാര്‍, ട്രസ്റ്റിബോര്‍ഡ് അംഗം മാലിനി നായര്‍ എന്നിവരുടെ ഏകോപനത്തില്‍ നടന്ന പരിപാടികള്‍ക്ക് കാര്‍ത്തിക സംഗ്രാം, വിഷ്ണു നായര്‍ എന്നിവര്‍ അവതാരകരായി.
പ്രസിഡന്റ് സഞ്ജീവ്കുമാര്‍, സെക്രട്ടറി ഡോക്ടര്‍ ലത നായര്‍, ട്രഷറര്‍ രഞ്ജിത് പിള്ള എന്നിവരുടെ നേതൃത്വത്തില്‍നടന്ന ജനറല്‍ബോഡി യോഗം ജയ് കുള്ളമ്പില്‍ ചെയര്‍മാനായി ട്രസ്റ്റിബോര്‍ഡ് അംഗങ്ങളെ തിരഞ്ഞെടുത്തു. പൊങ്കാലയും, വിഷുവും, പിക്നിക്, യൂത്ത് ഡേകളും, കര്‍ക്കിടകവാവും, ഓണവും, സരസ്വതീപൂജയും, ജീവകാരുണ്യപ്രവര്‍ത്തനവുമായി വിപുലമായ പരിപാടികളാണ് കെഎച്ച്എന്‍ജെ വിഭാവനം ചെയ്തിരിക്കുന്നത്. അതിലേക്ക് മലയാളിസമൂഹത്തിന്റെ സഹകരണവും, പിന്തുണയും തുടര്‍ന്നും ഉണ്ടായിരിക്കണമെന്ന് പ്രസിഡന്റ് സഞ്ജീവ്കുമാര്‍, സെക്രട്ടറി ഡോക്ടര്‍ ലത നായര്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു. കുടുംബസായാഹ്നത്തിന്റെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിച്ച എല്ലാവര്ക്കും ട്രഷറര്‍ രഞ്ജിത് പിള്ള നന്ദി പറഞ്ഞു.
കെ എച്ച് എന്‍ ജെ യുടെ വെബ്സൈറ്റ് http://KHNJ.US കുടുംബസംഗമത്തിന്റെ ഗ്രാന്‍ഡ് സ്പോണ്സര് കൂടിയായ എം ബി എന്‍ ഫൗണ്ടേഷന് ചെയര്മാന് മാധവന് നായര്‍ പ്രകാശനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: