കട്ടപ്പന: മുത്തൂറ്റ് ഫിനാന്‍സിന്റെ ശാഖ തുറക്കാന്‍ എത്തിയ വനിതാ മാനേജരുടെ ദേഹത്ത് സിഐടിയുക്കാര്‍ മീന്‍ കഴുകിയ വെള്ളമൊഴിച്ചു. കട്ടപ്പന ശാഖയുടെ ബ്രാഞ്ച് മാനേജര്‍ അനിത ഗോപാലി(44)ന് നേരെയാണ് അതിക്രമം. സ്ത്രീ സംരക്ഷണത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നെന്ന് വീമ്പിളക്കുന്ന പാര്‍ട്ടിയുടെ അണികള്‍ ഇത്തരത്തിലൊരു അതിക്രമം നടത്തിയതില്‍ പ്രതിഷേധം ശക്തം.
ഇന്നലെ രാവിലെ ഒന്‍പതോടെ ശാഖ തുറക്കാനായി എത്തിയപ്പോഴായിരുന്നു അതിക്രമം. ഓഫീസിലേക്കു കയറുന്നതിനിടെ എത്തിയ സിഐടിയുക്കാര്‍ രണ്ടുതവണയായി അനിതയുടെ ദേഹത്തേക്ക് ബക്കറ്റില്‍ കരുതിയിരുന്ന മീന്‍ വെള്ളം ഒഴിക്കുകയായിരുന്നു. സിഐടിയു കട്ടപ്പന ഏരിയാ സെക്രട്ടറി എം.സി. ബിജുവിന്റെ നേതൃത്വത്തിലായിരുന്നു അതിക്രമമെന്നാണ് പരാതി.
മുത്തൂറ്റ് ശാഖയിലെ പുരുഷ ജീവനക്കാരെയെല്ലാം ഭയപ്പെടുത്തി പ്രതിഷേധക്കാര്‍ പറഞ്ഞയച്ചു. തടസം നില്ക്കാനെത്തിയ ഐഎച്ച്ആര്‍ഡി വിദ്യാര്‍ഥികളോടും സമരാനുകൂലികള്‍ തട്ടിക്കയറി. പോലീസെത്തിയാണ് രംഗം ശാന്തമാക്കിയത്. ശാഖ തുറക്കാതെയിരിക്കുവാന്‍ താഴില്‍ എം-സീല്‍ പുരട്ടിയ നിലയിലായിരുന്നു. പൂട്ട് അറുത്തുമാറ്റിയ ശേഷം പോലീസ് സംരക്ഷണയില്‍ അനിതയും മറ്റൊരു ജീവനക്കാരിയും ബ്രാഞ്ച് തുറന്ന് പ്രവര്‍ത്തിപ്പിച്ചു.
ദേഹമാസകലം മീന്‍ വെള്ളം വീണ നിലയിലാണ് അനിത ജോലി തുടര്‍ന്നത്. മുമ്പ് ബ്രാഞ്ചിലെത്തി പ്രശ്നമുണ്ടാക്കിയവരാണ് അതിക്രമത്തിന് പിന്നിലെന്ന് അനിത ഗോപാല്പറഞ്ഞു. തുടര്‍ന്ന് ഇവിടെ പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇത് പിന്‍വലിച്ച് രണ്ടാം ദിവസമാണ് അതിക്രമമുണ്ടായത്. അനിത നല്കിയ പരാതിയില്‍ കണ്ടാലറിയാവുന്ന പത്തോളം സിഐടിയു, സിപിഎമ്മുകാര്‍ക്കെതിരെ കട്ടപ്പന പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: