ആയുര്‍വേദം ഇത്തരത്തില്‍ ഒരു ജീവിതശാസ്ത്രമാണെങ്കില് അതിന്അഥര്വവേദവുമായി എന്താണു ബന്ധം? വൈദ്യന് അഥര്‍വവേദത്തോടു പ്രത്യേകഭക്തിപുലര്ത്തണം എന്നു ചരകസംഹിതയില്‍ കാണുന്നു. അഥര്‍വവേദത്തിലെ ചികിത്സാരീതി സ്വസ്ത്യയനം, ബലി, മംഗളഹോമം, നിയമം, പ്രായശ്ചിത്തം, ഉപവാസം, മന്ത്രം എന്നിവയിലൂടെയാണ്. ചരകസംഹിതയിലെ ഈ ഭാഗത്തെ ചക്രപാണിവ്യാഖ്യാനിക്കുന്നത് ഇപ്രകാരമാണ് വൈദ്യന്മാര് അഥര്‍വവേദത്തോടു ഭക്തി പുലര്‍ത്തണം എന്ന പറഞ്ഞതിലൂടെ അഥര്‍വവേദം ആയുര്‍വേദമാണെന്നാണ് അര്‍ത്ഥം (അഥര്വവേദസ്യ ആയുര്വേദത്വം ഉക്തം ഭവതി). അഥര്‍വവേദം പലതരം വിഷയങ്ങളെ പ്രതിപാദിക്കുന്നുണ്ട്. അതുകൊണ്ട് ആയുര്‍വേദത്തെ അതിന്റെ ഒരു ഭാഗമാണെന്നു കരുതാനേ ന്യായമുള്ളൂ (അഥര്വവേദൈകദേശ ഏവ ആയുര്‍വേദഃ). ചക്രപാണിയുടെ വിശദീകരണമനുസരിച്ച് ചരകാചാര്യന്റെ വൈദ്യശാസ്ത്രസമ്പ്രദായം
അഥര്‍വവേദവുമായി ഉറ്റബന്ധമുള്ളതാണെന്നു കരുതാം. ചരകസംഹിതയിലെ ശരീരാസ്ഥിഘടനാവിവരണവും അഥര്‍വവേദത്തിലെ വിവരണവും താരതമ്യം ചെയ്യുമ്പോഴും നമുക്ക് ഈ നിഗമനം ശരിയെന്നു ബോധ്യപ്പെടും. തന്റെ പക്ഷത്തില്‍ മനുഷ്യശരീരത്തിലെ എല്ലുകളുടെ എണ്ണം മുന്നൂറാണെങ്കിലും വൈദികപക്ഷത്തില് അതു മുന്നൂറ്റി അറുപതാണ് എന്നു സുശ്രുതന് പറയുന്നു ( ത്രീണി സസാഷ്ഠാനി അസ്ഥിശതാനി വേദവാദിനോ ഭാഷന്തേ. ശല്യതന്ത്രേ തു ത്രീണി ഏവ ശതാനി സുശ്രുതസംഹിത 3. 5. 18). ചരകസംഹിതയിലും (ത്രീണി ഷഷ്ഠാനി ശതാനി അസ്ഥ്നാം സഹ ദന്തനഖേന 4. 7. 6) കൃത്യം മുന്നൂറ്റിഅറുപതായി പറഞ്ഞിരിക്കുന്നു.
അഥര്‍വവേദം എല്ലുകളുടെ എണ്ണം പറയുന്നില്ല. പക്ഷേ അവയുടെ വിവരണവുമായി ബന്ധപ്പെട്ട ചില പ്രധാനകാര്യങ്ങളില്‍ ചരകന്റെ സമ്പ്രദായം തീര്‍ത്തും യോജിക്കുന്നതും സുശ്രുതസമ്പ്രദായം വിയോജിക്കുന്നതും കാണാം. ഉൃ. ഒീലൃിഹല തന്റെ ടൗേറശല െശി വേല ാലറശരശില ീള അിരശലി േകിറശമ എന്ന പുസ്തകത്തില്‍ ചരക സുശ്രുതസമ്പ്രദായങ്ങള് തമ്മിലുള്ള വ്യത്യാസങ്ങളെ വിശദമായി ചര്‍ച്ച ചെയ്യുന്നുണ്ട്. ശതപഥബ്രാഹ്മണം, ധര്‍മ്മശാസ്ത്രങ്ങള്‍, പുരാണങ്ങള്‍ എന്നിവ തങ്ങളുടെ പ്രാമാണ്യം വേദത്തിലധിഷ്ഠിതമാണ് എന്നു വ്യക്തമാക്കുന്നവയാണ്. ചരക സുശ്രുത സമ്പ്രദായങ്ങളെ രണ്ടിനേയും പരാമര്‍ശിക്കുന്ന ശതപഥബ്രാഹ്മണം, ചരകനെപ്പോലെ, അഥര്‍വവേദത്തില്‍ പറഞ്ഞ അസ്ഥിസംഖ്യയെയാണ് സ്വീകരിച്ചു കാണുന്നത്. യാജ്ഞവല്ക്യധര്മ്മശാസ്ത്രം, വിഷ്ണുസ്മൃതി, വിഷ്ണുധര്‍മ്മോത്തരപുരാണം, അഗ്നിപുരാണം എന്നിവയില്‍ ശരീരശാസ്ത്രവിവരണം കാണാം. അവയും അസ്ഥികള്‍ മുന്നൂറ്റി അറുപത് എന്ന അഥര്വവേദനിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഈ തെളിവുകളുടെ അടിസ്ഥാനത്തില്‍ ചരകന്‍
പിന്തുടര്‍ന്ന ആത്രേയസമ്പ്രദായം അഥര്‍വവേദത്തില്‍ നിന്നും വികസിച്ചു വന്നതാണെന്നും സുശ്രുതസമ്പ്രദായം മറ്റൊരു സ്രോതസ്സില്‍ നിന്നും ഉല്‍ഭവിക്കുകയും പിന്നീട് പ്രാമാണ്യം ലഭിക്കാന്‍ അഥര്‍വവേദത്തിന്റെ ഉപാംഗം എന്ന നിലക്ക് സ്വയം കരുതുകയും ചെയ്തു എന്ന നിഗമനത്തിലാണ് ദാസ്ഗുപ്ത എത്തിച്ചേരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: