നാഗാര്ജുനോ ഭരദ്വാജ ആര്യഭട്ടോ ബസുര്ബുധഃ
ധ്യേയോ വെങ്കടരാമശ്ച വിജ്ഞാ രാമാനുജാദയാഃ
സുപ്രസിദ്ധ ഭൗതികശാസ്ത്രജ്ഞനായിരുന്ന ചന്ദ്രശേഖര വെങ്കിട്ടരാമന് പ്രകാശശാസ്ത്രത്തിലെ രാമന് ഇഫക്ട് കണ്ടു
പിടിച്ചതിന് 1930 ലെ നോബല്‍ സമ്മാനത്തിന് അര്‍ഹ
നായി,. തമിഴ്നാട്ടിലെ തൃശ്ശിനാപ്പള്ളിയില്‍ ജനിച്ച ഇദ്ദേഹം വാള്ട്ടയറിലും മദ്രാസ് പ്രസിഡന്‍സി കോളേജിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഉന്നത സര്‍ക്കാര്‍ ഉദ്യോഗം വഹിച്ചിരുന്നെങ്കിലും ശാസ്ത്ര ഗവേഷണങ്ങളിലുള്ള അ
തിയായ താല്‍പ്പര്യം മൂലം അതിനിടയില്‍ തന്നെ വിവിധ ഗവേഷണങ്ങള്‍ക്കും സമയം കണ്ടെത്തിയിരുന്നു. കല്‍ക്കട്ട സര്‍വകലാശാലയില്‍ ഭൗതികശാസ്ത്ര പ്രൊഫസര്‍, സയന്‍സ് അസോസിയേഷന് സെക്രട്ടറി, ലണ്ടന്‍ റോയല്‍ സൊസൈറ്റി ഫെലോ, ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ഡയറക്ടര്‍ എന്നിങ്ങനെ പല സമുന്നത പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്. തന്റെ വലിയ കണ്ടുപിടുത്തങ്ങള്‍ പോലും ഭാരതത്തില്‍ വച്ചു തന്നെയാണ് അദ്ദേഹം നടത്തിയത്. സ്വാ
ഭിമാനിയും ദേശസ്നേഹിയുമായ അദ്ദേഹം തന്റെ ശിഷ്യരോട് വിദേശികളുടെ വാക്കുകള്‍ അവ തെളിയിക്കപ്പെടുന്നതു വരെ വിശ്വസിക്കരുത് എന്ന് ഉപദേശിക്കുക പതിവായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: