ഭാരതമാതാവിന്റെ അഭിമാനമുള്ള ആത്മസമര്‍പ്പണം ചെയ്ത മകനാണ് പരമേശ്വര്‍ജി. അദ്ദേഹത്തിന്റെ ജീവിതം സാംസ്കാരിക ഉണര്വിന്റേതും ആത്മീയ പുനരുജ്ജീവനത്തിന്റേതുമാണ്. പാവപ്പെട്ടവരില്‍ പാവപ്പെട്ടവര്‍ക്കു വേണ്ടിയുള്ളതായിരുന്നു ആ ജീവിതം. പരമേശ്വര്‍ജിയുടെ ചിന്തകള്‍ വിപുലമാണ്. അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ വിശിഷ്ടമാണ്. അദ്ദേഹം അജയ്യനാണ്.
ഒരു ഗവേഷണ പഠന സ്ഥാപനത്തിന്റെ സ്ഥാപകനെന്ന നിലയില്‍ പരമേശ്വര്‍ജി ഭാരതീയ വിചാരകേന്ദ്രം, വിവേകാനന്ദ കേന്ദ്രം തുടങ്ങിയവ പരിപാലിച്ച് വളര്‍ത്തി. അദ്ദേഹവുമായി നിരവധി തവണ ഇടപഴകാന്‍ ഭാഗ്യം ലഭിച്ചു. അത്യുന്നതനായ ബുദ്ധിജീവിയാണ് പരമേശ്വര്‍ജി. അദ്ദേഹത്തിന്റെ വിയോഗത്തില്‍ അത്യധികം മനോവേദനയുണ്ട്. ഓം ശാന്തി…
പ്രതികരിക്കാൻ ഇവിടെ എഴുതുക: