മുംബൈ : പാക് ചാര സംഘടനയായ ഐഎസ്ഐയുടെ പിന്തുണയില്‍ രാജ്യത്തെ പ്രതിരോധ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ചോര്‍ത്താന്‍ ശ്രമം. വ്യാജ വിഒഐപി ഉണ്ടാക്കി വിവരങ്ങള്‍ ചോര്‍ത്താനുള്ള ശ്രമമാണ് കണ്ടെത്തിയത്. മിലിട്ടറി ഇന്റലിജെന്‍സും മുംബൈ പോലീസും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ഇത് കണ്ടെത്തിയത്.
ഇന്റര്‍നെറ്റ് അല്ലെങ്കില്‍ ഏതെങ്കിലും ഐപി നെറ്റ്വര്കര്ക്കിലൂടേയോ ശബ്ദ സംവിധാനങ്ങള്‍ കടത്തി വിടുന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് കടത്തിവിടുന്നതാണ് വിഒഐപി. ഇതുമായി ബന്ധപ്പെട്ട് നടത്തിയ തെരച്ചിലില്‍ രണ്ട് സിം ബാക്സുകളും 100 സ്ലോട്ടുകളും 200 സിം കാര്‍ഡുകള്‍, 2 റൂട്ടറുകള്‍, മൂന്ന് മോഡം, ആന്റിന, ബാറ്ററികള്‍, കണക്ടറുകള്‍ എന്നിവ ഉത്തര്‍പ്രദേശിലെ നോയിഡയില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്.
കേരളത്തില്‍ ചങ്ങരംകുളംങ്ങര സ്വദേശിയായ ഒരാള്‍ക്ക് ഇതില്‍ പങ്കാളിത്തമുള്ളതായി കണ്ടെത്തി മിലിട്ടറി ഇന്റലിജെന്‍സ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
പാലക്കാട് സ്വദേശി മുഹമ്മദ് കുട്ടി എന്നയാളാണ് പിടിയിലായത്.അനധികൃത ഫോണ്‍കോളുകള്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്ന ശൃംഖലയിലെ കണ്ണിയാണ് ഇയാള്‍. ഉത്തര്‍പ്രദേശിലെ നോയ്ഡയിലും കേരളത്തിലും നടത്തിയ പരിശോധനകള്‍ക്കൊടുവിലാണ് മുഹമ്മദ് കുട്ടി അറസ്റ്റിലായത്. നിരവധി ഉപകരണങ്ങളും പരിശോധനകളില്‍ പിടിച്ചെടുത്തിട്ടുണ്ട്.
മുഹമ്മദ് കുട്ടി നേരത്തെ യുഎഇയില്‍ ജോലിചെയ്തിരുന്നു. അവിടെവെച്ച് പരിചയത്തിലായ ചിലര്‍ മുഖേനയാണ് ഈ ശൃംഖലയില്‍ കണ്ണിയായത്. പിന്നീട് നാട്ടില്‍ തിരിച്ചെത്തിയ ഇയാള്‍ സമാന്തര ടെലഫോണ്‍ എക്സ്ചേഞ്ച് പ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ കരസേനാ ഉദ്യോഗസ്ഥര്‍ക്ക് പ്രതിരോധ വിവരങ്ങളുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് അജ്ഞാത നമ്പരുകളില്‍ നിന്ന് ഫോണ്‍ കോളുകള്‍ വന്നിരുന്നു . ഇവയുടെ വിശദാംശങ്ങള്‍ തേടി നടത്തിയ അന്വേഷണമാണ് വ്യാജ വിഒഐപി ശൃംഖലകളുടെ കണ്ടെത്തലില്‍ എത്തിയത്.
പാക് ചാര സംഘടനയായ ഐസ്ഐക്ക് ഇതില്‍ പങ്കാളിത്തമുള്ളതായാണ് റിപ്പോര്‍ട്ട്. വിഒഐപി എക്സേച്ഞ്ചുകള് വഴി വന്ന അന്താരാഷ്ട്ര ഫോണ്‍കോളുകളില്‍ ചിലത് പാക്കിസ്ഥാനിലെ പ്രാദേശിക ജിഎസ്എം ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. ചൈനീസ് സിം ബോക്സുകളാണ് ഇവര്‍ ഉപയോഗിച്ചിട്ടുള്ളതെന്നും കണ്ടെത്തിയിട്ടുള്ളതാണ്. ഡൈനാമിക് ഐഎംഇഐ സിസ്റ്റം ഉപയോഗിച്ചാണ് ഈ സിം ബോക്സുകള്‍ പ്രവര്‍ത്തിച്ചിരുന്നത്. അതുകൊണ്ടുതന്നെ സുരക്ഷാ ഐജന്സികള്ക്ക് ഈ സിമ്മുകളുടെ ഉറവിടം കണ്ടെത്താന്‍ പ്രയാസമാണ്.
സാധാരണ മൊബൈല്‍ ഫോണ്‍ വിളിപോലെ അന്താരാഷ്ട്ര വിഒഐപി കോളുകള്‍ കടത്തിവിടാന്‍ ഇന്ത്യയിലെ ടെലിഫോണ്‍ നെറ്റ്വര്‍ക്ക് അനുമതി നല്‍കുന്നില്ല. അന്താരാഷ്ട്ര കോളുകളെ വ്യാജ വിഒഐപി ഉപയോഗിച്ച് പ്രാദേശിക കോളുകളാക്കി മാറ്റിയാണ് ഇവര്‍ സൈനികരുടെ ഫോണുകളിലേക്ക് കണക്ട് ചെയ്തിരുന്നത്. വിഷത്തില്‍ ഇനിയും അറസ്റ്റുകള്‍ ഉണ്ടാകുമെന്നാണ് റിപ്പാര്‍ട്ട്.
ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ നോയിഡയിലും കേരളത്തിലും അനധികൃതമായി വിഒഐപി എക്സ്ചേഞ്ചുകള്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തി. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി ആറ് മുതലാണ് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. ഇത്തരം വ്യാജ എക്സ്ചേഞ്ചുകള്‍ രാജ്യത്തിന്റെ ടെലികോം വകുപ്പിന് കോടികളുടെ വരുമാനനഷ്ടം വരുത്തിയതായി അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. മാത്രമല്ല സൈനിക വിവരങ്ങള്‍ ചോര്‍ത്താനും ഇവ ഉപയോഗിച്ചിരുന്നതായാണ് ഇപ്പോള്‍ വ്യക്തമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: