ഇസ്ലാമാബാദ്: ബലാക്കോട്ട് വ്യോമാക്രമണത്തിന് ശേഷം മേഖലയില്‍ വീണ്ടും ജെയ്ഷെ മുഹമ്മദ് ഭീകര ക്യാമ്പുകള്‍ സജീവമായതായി റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ ആക്രമണങ്ങള്‍ നടത്തുന്നതിന് 27 ഭീകരര്‍ക്ക് ഇവിടെ പരിശീലനം നല്‍കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇരുപത്തിയേഴ് പേരില്‍ എട്ട് പേര് പാക് അധിനിവേശ കശ്മീരില്‍ നിന്നുള്ളവരാണ്. പരിശീലനം ഈ ആഴ്ചയോടെ പൂര്‍ത്തിയാകും. അതിന് ശേഷം ഇവര്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇവര്‍ക്ക് പരിശീലനം നല്കുന്നവരില് രണ്ട് പേര് പാക് നിയന്ത്രണത്തിലുള്ള പഞ്ചാബില്‍ നിന്നും മൂന്ന് പേര് അഫ്ഗാനിസ്ഥാനില്‍ നിന്നുമുള്ളവരാണ്. ഇവര്‍ വീണ്ടും ഇന്ത്യയില്‍ ആക്രമണങ്ങള്‍ നടത്താന്‍ പദ്ധതിയിടുന്നതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
കശ്മീര്‍ താഴ്വരയിലും ഭീകരസാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. നൂറിലധികം ഭീകരരാണ് ഇവിടെയുള്ളത്. ഇവരില്‍ 59 ലഷ്കറെ തൊയ്ബ, 37 ജെയ്ഷെ മുഹമ്മദ്, ആറ് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരര്‍ ഉള്‍പ്പെടുന്നതായും റിപ്പോര്‍ട്ടിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: