തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വളര്‍ച്ചാ നിരക്ക് കൂടിയതായി സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്. ബജറ്റിന് മുന്നോടിയായി സഭയില്‍ വച്ചറിപ്പോര്ട്ടിലാണ് ഈ അവകാശവാദം.
കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ സംസ്ഥാനത്തിന്റെ വളര്‍ച്ചാ നിരക്ക് കൂടിയെന്നും 2018-19 വര്‍ഷത്തില്‍ വാര്‍ഷിക വളര്‍ച്ചാനിരക്ക് 7.5 ശതമാനമായെന്നും അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു, ദേശീയതലത്തില്‍ വളര്‍ച്ച നിരക്ക് 6.9 ശതമാനമാണ്. കാരണം നികുതി വരുമാനം കുറഞ്ഞെന്നും സാമ്പത്തിക അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. നേരത്തെ മൊത്തം വരുമാനത്തിന്റെ 68.14 ശതമാനം നികുതിയില്‍ നിന്നുമായിരുന്നുവെങ്കില്‍ 201819ല്‍ 54.54 ശതമാനം മാത്രമാണ് നികുതി വരുമാനം.
നികുതിയേതര വരുമാനം കൂടിയിട്ടുണ്ട്. ലോട്ടറിയില്‍ നിന്നു മാത്രം 201819 സാമ്പത്തിക വര്‍ഷത്തില്‍ 9264.66 കോടി രൂപ വരുമാനം ലഭിച്ചു. 3.45 കോടിയായി ധനകമ്മി 3.45 കോടിയായി. വ്യവസായ മേഖല വേഗത്തില്‍ വളര്‍ന്നപ്പോള്‍ കാര്‍ഷിക മേഖലയുടെ വളര്‍ച്ച താഴേയ്ക്കാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രളയവും നാണ്യവിളകളുടെ വിലതകര്‍ച്ചയുമാണ് കാര്‍ഷിക മേഖലയുടെ തര്ച്ചയക്ക് കാരണം. 2018 -19ല്‍ മാത്രം 13.2 ശതമാനം വളര്‍ച്ചയാണ് പൊതുമേഖലാ സ്ഥാപനങ്ങള്‍ നേടിയത്. കാര്‍ഷിക മേഖലയില്‍ 2018-19 ല്‍ 1.7 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയെങ്കില്‍ കഴിഞ്ഞ വര്‍ഷം – 0.5 ശതമാനമായി കുറഞ്ഞു.പഴങ്ങളുടേയും പച്ചക്കറികളുടേയും വിലയില്‍ കുതിച്ചു കയറ്റമാണുണ്ടായത്.
ചെറുകിട വ്യവസായം, ഐടി എന്നീ മേഖകളില്‍ ഈ കാലഘട്ടത്തില്‍ കുതിപ്പുണ്ടായി. ഏറ്റവും വേഗതയില്‍ വളര്‍ന്നത് വ്യവസായ മേഖലയാണ് 8.8 ശതമാനം. ഇതില്‍ പൊതുമേഖലയുടെ വളര്‍ച്ചയും പ്രധാനഘടകമായി. 2018 -19ല്‍ മാത്രം 13.2 ശതമാനം വളര്‍ച്ചയാണ് പൊതുമേഖലാ സ്ഥാപനങ്ങള്‍ നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: