പാനൂര്‍: സിഎഎ പ്രക്ഷോഭത്തിന്റെ പേരില്‍ രാജ്യത്ത് കലാപം നടത്താനാണ് ഒരു വിഭാഗം ശ്രമിക്കുന്നതെന്നും ഇതിനായി വിദേശത്ത് നിന്നും 124 കോടി രൂപ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുള്ളവരുടെ അക്കൗണ്ടിലേക്ക് എത്തിയിട്ടുണ്ടെന്നും ആര്‍എസ്എസ് പ്രാന്തീയ സഹപ്രചാര്‍ പ്രമുഖും കേസരി മുഖ്യപത്രാധിപരുമായ ഡോ.എന്‍.ആര്. മധു പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിന് അനുകൂലമായി സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തിലുള്ള ജനജാഗരണ സമിതി പാനൂര്‍ ബസ് സ്റ്റാന്റില്‍ സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
തെരുവില്‍ കലാപം സൃഷ്ടിക്കുന്നവര്‍ രാജ്യം വിഭജിച്ചവരുടെ പിന്മുറക്കാരാണ്. സിഎഎ, നോട്ടു നിരോധനം, മുത്തലാഖ്, കാശ്മീരിന്റെ പ്രത്യേക പദവി തുങ്ങിയ വിഷയങ്ങളെ എല്ലാം ചേര്‍ത്തുവേണം ഇപ്പോഴത്തെ സിഎഎവിരുദ്ധ സമരത്തെ കാണേണ്ടത്. നോട്ടു നിരോധനം കള്ളപ്പണക്കാര്‍ക്കും കുഴല്‍പ്പണ മാഫിയകള്‍ക്കും തിരിച്ചടിയാണ്. മുത്തലാഖ് നിരോധിച്ചതോടെ മുസ്ലീം പൗരോഹിത്യവും ചോദ്യം ചെയ്യപ്പെട്ടു. ഇതില്‍ നിന്നെല്ലാം ഉടലെടുത്ത സമരമാണ് ഇന്നു രാജ്യത്ത് നാം കാണുന്നത്.
മതത്തിന്റെ പേരില്‍ വിഭജിച്ചെന്ന പരാതിയുള്ളവര്‍ക്ക് പരിഹാരമായി ഏകസിവില്‍ കോഡും അടുത്തുതന്നെ വരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപി ജില്ലാ സെക്രട്ടറി വി.പി. സുരേന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് പാനൂര്‍ഖണ്ഡ് സംഘചാലക് ടി. രാജശേഖരന്, പ്രേമന് കൊല്ലമ്പറ്റ, ടി. മനോജ് എന്നിവര്‍ പ്രസംഗിച്ചു. വള്ളങ്ങാട് ഗുരുസന്നിധി ഗൗണ്ടില്‍ നിന്നാരംഭിച്ച റാലി ദേശീയപതാക കൈമാറി ആര്‍എസ്എസ് ജില്ലാ കാര്യവാഹ് ഒ. രാഗേഷ് ഉദ്ഘാടനം ചെയ്തു.
ആയിരങ്ങള്‍ അണിനിരന്ന റാലി ബസ് സ്റ്റാന്റില്‍ സമാപിച്ചു. നേതാക്കളായ എന്‍.കെ നാണു മാസ്റ്റര്‍, പി. സത്യപ്രകാശ്, കെ. ഗിരീഷ്, കെ. പ്രകാശന്, ജിരണ്‍ പ്രസാദ്, ജിഗീഷ്, സി.കെ. കുഞ്ഞിക്കണ്ണന് മാസ്റ്റര്‍, കെ.കെ. ധനഞ്ജയന്, രാജേഷ് കൊച്ചിയങ്ങാടി തുടങ്ങി നിരവധി സംഘപരിവാര്‍ നേതാക്കള്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: