തിരുവനന്തപുരം: സംസ്ഥാന മുഖ്യമന്ത്രിയായി പിണറായി വിജയന് അധികാരത്തിലെത്തിയപ്പോള്‍ കേരളം ചുവന്നെന്ന് പറഞ്ഞ ഇടത് ബുദ്ധിജീവികള്‍ ഇന്ന് കേന്ദ്രസര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്കായി നിറം മാറ്റി പച്ചയാക്കുന്നെന്ന് പരിഹസിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്.
ചരിത്രത്തിന്റെ നാള്വഴികളിലൊന്നും ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ പച്ചനിറം ചാലിച്ചതായി കണ്ടിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ മുരളീധരന് മാറുന്ന സിപിഎമ്മിന്റെ മുഖത്തെയാണ് ഇത് വ്യക്തമാക്കുന്നതെന്നും പറഞ്ഞു.
മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അരങ്ങേറിയ സമരങ്ങളില്‍ തീവ്രവാദികള്‍ നുഴഞ്ഞുകയറിയെന്ന് മുഖ്യമന്ത്രി കുറ്റസമ്മതം നടത്തിയിരുന്നു. സ്വന്തം പാര്‍ട്ടി സംഘടിപ്പിച്ച സമരങ്ങളില്‍ ആരെങ്കിലും നുഴഞ്ഞുകയറിയോ അല്ലെങ്കില്‍ വിളിച്ചുകയറ്റിയോ എന്നുകൂടി മുഖ്യന് വ്യക്തമാക്കണമെന്നും കേന്ദ്രമന്ത്രി വിമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: