കോഴിക്കോട്: ചൈനയിൽ നിന്നും കോഴിക്കോട് നഗരത്തിലെത്തിയ രണ്ട് പേർ വിദേശത്തേയ്‌ക്ക് കടന്നതിനെക്കുറിച്ച് ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി. ഇവരെ കണ്ടെത്തി നിരീക്ഷണം ഉറപ്പാക്കാനുള്ള നടപടി ക്രമങ്ങൾ തുടങ്ങിയതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ അവഗണിച്ച ഇവർ സൗദി അറേബ്യയിലേക്കാണ് പോയത്.
ചൈനയിൽ നിന്നും 60 പേരാണ് കോഴിക്കോട് എത്തിയത്. ഇതിൽ 58 പേരും ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ കൃത്യമായി പാലിക്കുന്നുണ്ട്. ഇവരുടെ നീക്കം മനസിലാക്കാൻ കോർപ്പറേഷൻ കൗൺസിലർമാർ ഉൾപ്പെടുന്ന സംഘത്തെ ചുമതലപ്പെടുത്താനും പ്രത്യേക കൗൺസിൽ തീരുമാനിച്ചു. അതേസമയം വിദേശത്തേയ്‌ക്ക് പോയ രണ്ട് പേർകും കൊറോണ വൈറസ് ബാധയേറ്റതിന്റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ലെന്ന് ജില്ലാ ആരോഗ്യ വകുപ്പ് അറിയിച്ചു.
പ്രാദേശികമായ നിരീക്ഷണം ശക്തമാക്കാൻ കൗൺസിലർമാരുടെ നേതൃത്വത്തിൽ തദ്ദേശീയരെ ഉൾപ്പെടുത്തി കമ്മിറ്റിക്ക് രൂപം നൽകും. ജില്ലയിൽ 310 പേരാണ് നിരീക്ഷണത്തിലുള്ളത്. മെഡിക്കൽ കോളേജിലും ബീച്ചാശുപത്രിയിലുമായി ചികിത്സയിലുള്ള നാലുപേരിൽ ആർക്കും കോറോണ ബാധയില്ല. ഇവരെ വൈകാതെ ആശുപത്രി വിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: