ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഷഹീന്‍ബാഗില്‍ പ്രതിഷേധം നടത്തുന്ന തീവ്രവാദികള്‍ക്ക് കേജ്രിവാള് ബിരിയാണി വിതരണം ചെയ്യുന്നുവെന്നും വിമര്‍ശിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ദല്‍ഹിയിലെ ജനങ്ങള്‍ക്ക് ശുദ്ധമായ വെള്ളം പോലും കൊടുക്കാന്‍ കേജ്രിവാളിന് സാധിക്കുന്നില്ലെന്നും ദല്‍ഹി തെരഞ്ഞെടുപ്പ് പ്രചരണ റാലിക്കിടെ അദ്ദേഹം വിമര്‍ശിച്ചു.
ജനങ്ങള്‍ക്ക് വിഷമുള്ള വെള്ളമാണ് കുടിക്കാന്‍ ദല്‍ഹി സര്‍ക്കാര്‍ കൊടുക്കുന്നതെന്നാണ് ബിഐഎസ് സര്‍വേയില്‍ പറയുന്നതെന്നും ഈ കേജ്രിവാള് ആണ് ഷഹീന്‍ബാഗിലെ സമരക്കാര്‍ക്ക് ബിരിയാണി നല്‍കുന്നതെന്നും യോഗി ചൂണ്ടിക്കാട്ടി. പാക് തീവ്രവാദികളെ നമ്മുടെ പട്ടാളക്കാര്‍ നരകത്തിലേക്ക് അയക്കുകയാണ്. എന്നാല്‍ കേജ്രിവാളും കോണ്‍ഗ്രസും അവര്‍ക്ക് ബിരിയാണിയാണ് നല്‍കിയിരുന്നത്. അതേസമയം നരേന്ദ്രമോദി പ്രധാനമന്ത്രിയായതുമുതല്‍ എല്ലാ തീവ്രവാദികളെയും തിരിച്ചറിഞ്ഞ് അവര്‍ക്ക് ബിരിയാണിക്ക് പകരം വെടിയുണ്ടകളാണ് നല്‍കുന്നതെന്നും യോഗി പറഞ്ഞു.
കശ്മീരില്‍ കല്ലെറിയുന്നവര്‍ പാക്കിസ്ഥാനില്‍ നിന്ന് പണം കൈപറ്റിയാണ് പൊതുമുതല്‍ നശിപ്പിച്ചിരുന്നതെന്നും ഇവരെ എഎപിയും കോണ്‍ഗ്രസും പിന്തുണച്ചിരുന്നുവെന്നും പറഞ്ഞ യോഗി പ്രത്യേക പദവി എടുത്തുകളഞ്ഞതോടെ അതെല്ലാം നിലച്ചുവെന്നും കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: