Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സ്ഥൂല ശരീരം-വിവേകചൂഡാമണി

വിവേകചൂഡാമണി by വിവേകചൂഡാമണി
Feb 1, 2020, 03:00 am IST
in Samskriti

ശ്ലോകം 72

മജ്ജാസ്ഥിമേദഃപലരക്തചര്‍മ്മ-

ത്വഗാഹ്വയൈര്‍ ധാതുഭിരേ ഭിരന്വിതം

പാദോരുവക്ഷോഭുജ പൃഷ്ഠമസ്തകൈഃ

അംഗൈരുപാംഗൈരുപയുക്തമേതത്

ശ്ലോകം 73

അഹം മമേതി പ്രഥിതം ശരീരം

മോഹാസ്പദം സ്ഥൂലമിതീര്യതേ ബുധൈഃ

മജ്ജ ,അസ്ഥി, മേദസ്സ്, മാംസം, രക്തം, ചര്‍മ്മം, ത്വക്ക് എന്നീ സപ്തധാതുക്കള്‍ ചേര്‍ന്നതും കാല്, തുട, മാറിടം, കൈ, പുറം, തല എന്നീ അംഗങ്ങളും ഉപാംഗങ്ങളും ചേര്‍ന്നതും

ഞാന്‍ എന്നും എന്റേത് എന്നും കരുതുന്നതും മോഹത്തിന് ഇരിപ്പിടവുമായ ഈ ശരീരത്തെ അറിവുളളവര്‍ സ്ഥൂല ശരീരമെന്ന് പറയുന്നു. 

നമ്മുടെ ശരീരം ലോകത്തെ ഏറ്റവും സുന്ദരവസ്തുവായി കരുതുന്നു.എന്നാല്‍ ആ ശരീരത്തെ വേണ്ട വിധത്തില്‍ കണ്ട് മനസ്സിലാക്കാനാണ് ആചാര്യ സ്വാമികള്‍ പറയുന്നത്.നാം വളരെ കേമമെന്ന് അഭിമാനിക്കുന്ന ഈ ശരീരം സപ്തധാതുക്കളുടെ കൂമ്പാരമാണ്. അവ ഓരോന്നും പ്രത്യേകമായെടുത്താല്‍ അറപ്പും വെറുപ്പും ഉളവാക്കുന്നവയാണ്.ശരീരത്തിന്റെ ഒരു പരിച്ഛേദമാണ് ആദ്യം വിവരിച്ചത്.

 അടുക്കടുക്കായി നിലകൊള്ളുന്ന അതിലെ ഓരോ ഘടകത്തേയും വിശദമാക്കിയിട്ടുണ്ട്.

നമ്മുടെ കൈത്തണ്ടയുടെ കുറുകെയുള്ള പരിച്ഛേദം പരിശോധിച്ച് നോക്കാം. ഏറ്റവും ഉള്ളില്‍ വെളുത്ത നിറത്തില്‍ കാണുന്ന കൊഴുത്ത വസ്തുവാണ് മജ്ജ. അതിനെ പൊതിഞ്ഞ് അസ്ഥി, അതിനെ ചുറ്റി മേദസ്സും മാംസവും അതിന് മുകളില്‍ രക്തക്കുഴലുകള്‍.ഇതിനെയെല്ലാം നന്നായി പൊതിഞ്ഞിരിക്കുന്നത് രണ്ട് അട്ടിയുള്ള തോല് കൊണ്ടാണ്. ഉള്ളിലെ തൊലിയെ ചര്‍മ്മം എന്നും പുറമെയുള്ളതിനെ ത്വക്ക് എന്നും പറയുന്നു.ശരീരത്തിലെ ഏത് ഭാഗത്തെ ഇപ്രകാരം മുറിച്ച് പരിശോധിച്ചാലും സപ്തധാതുക്കളെ കാണാം.

ഈ ജഡമായ വസ്തുക്കളെ നന്നായി ചേര്‍ത്ത് വച്ചാല്‍ നമ്മെ ആകര്‍ഷിക്കുന്ന മനുഷ്യ ശരീരമാകും. കാലും തുടയും മാറിടവും കൈയ്യും പുറവും തലയുമൊക്കെയായി സുന്ദരരൂപമായിത്തീരും. അപ്പോള്‍ അതില്‍ നമുക്ക് വ്യാമോഹമുണ്ടാകുകയും ചെയ്യും.പല തരത്തിലുള്ള ദുരഭിമാനങ്ങള്‍ക്കും തെറ്റിദ്ധാരണകള്‍ക്കുമെല്ലാം ആസ്പദം ഈ ശരീരമാണ്.ഇതില്‍ ഞാന്‍ എന്നും എന്റേത് എന്നും വ്യാമോഹിച്ച്  നാം കഷ്ടപ്പെടുന്നു.

ഈ സ്ഥൂല ശരീരത്തിന്റെ വശ്യതയില്‍ നാം സ്വയം മറന്ന് പോകുന്നു എന്ന് പറയാം. മാലിന്യക്കൂമ്പാരമായ  ഇതിനെ താന്‍ തന്നെയെന്ന് ഉറച്ച് വിശ്വസിക്കുകയും ചെയ്യുന്നു.ശരീരത്തെ തൊട്ടാണ് ഞാന്‍… ഞാന്‍ എന്ന് അഭിമാനത്തോടെയും അഹങ്കാരത്തോടെയും പറയുന്നത്. ഞാനുമായി ബന്ധപ്പെട്ടതൊക്കെ എന്റെ എന്ന ഭാവത്തിലേക്കും കൊണ്ടും ചെന്നെത്തിക്കുന്നു.

ഞാന്‍ ചെയ്യുന്നു, ഞാന്‍ പറയുന്നു എന്നിങ്ങനെയുള്ള അഹങ്കാരവും എന്റെ തല, എന്റെ മുഖം എന്നിങ്ങനെയുള്ള മമതയും ഉണ്ടാക്കി സ്ഥൂല ശരീരത്തെ ആത്മാവെന്ന് ധരിച്ച്  ആസക്തരാകും.

സ്വതവേ ജഡങ്ങളായ സപ്തധാതുക്കളും അവ ഒത്തുചേരുമ്പോഴുണ്ടാകുന്ന അവയവങ്ങളും നമ്മെ ശരിക്കും മോഹത്തിന്റെ വലയില്‍ കുടുക്കുന്നു. മോഹം എന്നാല്‍ തെറ്റിദ്ധാരണ, ഭ്രമം, വ്യാമോഹം എന്നൊക്കെയാണ് അര്‍ത്ഥം. ഞാന്‍ എന്നും എന്റേത് എന്നുമുള്ള ചിന്തകള്‍ എല്ലാ അനര്‍ത്ഥങ്ങളേയും ക്ഷണിച്ചു വരുത്തും. അനാത്മാവായ ഈ ജഡ വസ്തുക്കളുടെ കൂമ്പാരത്തെ ആത്മാവെന്ന് കരുതുന്നതു തന്നെ ഏറ്റവും വലിയ മണ്ടത്തരം.ഇവയെയെല്ലാം ഒന്നാക്കിച്ചേര്‍ത്ത് പ്രവര്‍ത്തിപ്പിക്കുന്ന ആത്മചൈതന്യത്തെക്കുറിച്ച് മനസ്സിലാക്കണം. അതിന് ആദ്യം സ്ഥൂല ശരീരത്തിന്റെ നിസ്സാരതയും അത് എങ്ങനെ, എന്തൊക്കെ കൊണ്ട് ഉണ്ടായി എന്നും അറിയണം.

9495746977

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

13കാരിയായ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയുടെ കാല് അടിച്ചൊടിച്ച സംഭവത്തിൽ പിതാവിന് ജാമ്യം, പ്രതിയെ ആശുപത്രിയിൽ അറസ്റ്റ് ചെയ്ത് പോലീസ്

News

ആദി കൈലാസ യാത്ര തൽക്കാലം നിർത്തിവെച്ചു; മഴ മണ്ണിടിച്ചിൽ സാധ്യത, അരലക്ഷം പേർ സന്ദർശിച്ചു

News

ദൽഹി- ഡെറാഡൂൺ എക്‌സ്പ്രസ് ഹൈവേയിലും കുഴി; ഉദ്യോഗസ്ഥർക്കും കരാറുകാർക്കും എതിരേ നടപടി

Kerala

കനത്ത മഴ: 11 ജില്ലകളിൽ യെല്ലോ അലർട്ട്; തൃശൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

News

ബലൂച് വിമോചന സേനയുടെ ആക്രമണത്തിൽ 30 പാക് സൈനികർ കൊല്ലപ്പെട്ടു; ബലൂചികൾ തകർത്തത് കോസ്റ്റ് ഗാർഡ് ക്യാമ്പ്

പുതിയ വാര്‍ത്തകള്‍

നാരീശക്തി, വാഗ്ദാനത്തില്‍ നിന്ന് യാഥാര്‍ത്ഥ്യത്തിലേക്ക് : ബ്രിക്സിലേക്ക് ഭാരതത്തിന്റെ സംഭാവന

1998 ലോകകപ്പിലെ നോര്‍വെ- ബ്രസീല്‍ മത്സരത്തില്‍നിന്ന്‌

ആ മത്സരം നോര്‍വെയുടെ ദേശീയ ഓര്‍മ

ഒയര്‍സബാലിന് ഇരട്ടഗോള്‍: ഓസ്ട്രിയയെ പരാജയപ്പെടുത്തി സ്‌പെയിന്‍ പ്രീക്വാര്‍ട്ടറില്‍

ധ്യാനത്തിനെത്തിയ യുവതിയെ നിരവധി തവണ പീഡിപ്പിച്ചു; പുരോഹിതൻ അറസ്റ്റിൽ

ജര്‍മന്‍ പരിശീലക സ്ഥാനത്ത് നിന്നും ജൂലിയന്‍ നാഗല്‍സ്മാന്‍ രാജിവച്ചു

അള്‍ജീരിയയ്‌ക്കെതിരെ സ്വിറ്റ്സര്‍ലന്‍ഡിന്റെ വിജയാഘോഷം

അള്‍ജീരിയ കടന്ന് സ്വിസ്സ് മുന്നേറ്റം

കോര്‍പറേഷന്റെ പേരോ സീലോ ഇല്ലാതെ വിതരണം ചെയ്യുന്ന രസീത്‌

മുടവന്‍മുഗള്‍ കമ്മ്യൂണിറ്റി ഹാള്‍; കോര്‍പറേഷന് ലഭിക്കേണ്ട വാടക എങ്ങോട്ട് പോകുന്നു?

ബാലഗോകുലം ദക്ഷിണ കേരളം നിര്‍വാഹകസമിതിയോഗം അധ്യക്ഷന്‍ ഡോ. എന്‍. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ബാലഗോകുലം സാംസ്‌കാരിക നവോത്ഥാനത്തിന് വഴിതെളിച്ചു: ഡോ. എന്‍. ഉണ്ണികൃഷ്ണന്‍

മഞ്ഞളും സിന്ദൂരവും ശിവലിംഗത്തില്‍ അര്‍പ്പിയ്‌ക്കരുത്, കാരണം

ചീഫ് ജസ്റ്റിസിനോട് ഇന്‍ഡി മുന്നണി; ഞങ്ങളെ കൈവിടല്ലേ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.