Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മള്ളിയൂരിന്റെ പുണ്യം…

വെണ്മണി കൃഷ്ണന്‍ നമ്പൂതിരിപ്പാട് by വെണ്മണി കൃഷ്ണന്‍ നമ്പൂതിരിപ്പാട്
Feb 1, 2020, 03:00 am IST
in Samskriti

ഭാഗവത പരമഹംസ പദവിയിലേക്ക് പറന്നുയര്‍ന്ന്, ആ പദവി പങ്കിടുവാന്‍ മറ്റാരെയും കാണാഞ്ഞ്, മറ്റു പരമ്പരകളെക്കൂടി ആ പരമോന്നത ശ്രേണി പങ്കുവെയ്‌ക്കുന്നതില്‍ പങ്കാളികളാവാന്‍ ക്ഷണിക്കുന്ന ഒരു മഹാദയാലു! വാത്സല്യ സ്‌നേഹങ്ങളുടെ പാരാവാരം! അതാണ് മള്ളിയൂര്‍ ശങ്കരന്‍നമ്പൂതിരി എന്ന ഭാഗവതോത്തമന്‍ നിഗമ കല്‍പ്പതരു- ശ്രീ മഹാഭാഗവതം -നമുക്കുവേണ്ടതെല്ലാം വാരിക്കോരി ചൊരിയുന്ന പ്രപന്ന പാരിജാത ഫലംതന്നെയാണെന്ന് സ്വന്തം ജീവിതംകൊണ്ട് കാട്ടിത്തന്നു ഈ മഹാത്മാവ്. അര്‍ത്ഥനകള്‍ മാത്രം കൈമുതലായുള്ള നമുക്ക് അര്‍ച്ചനകള്‍ മാത്രമേ ആവശ്യമുള്ളൂ, പ്രാര്‍ത്ഥനകളും. അല്ലാതെ നാം അര്‍ത്ഥികളെപ്പോലെ, യാചകരെപ്പോലെ ആകരുതെന്ന് ഓര്‍മ്മിപ്പിച്ചു ഈ നവീന യുഗത്തിലെ ഭീഷ്മ പിതാമഹനായ മള്ളിയൂര്‍!

ചെറുപ്പത്തില്‍തന്നെ നേടിയെടുത്ത പാണ്ഡിത്യവും സംസ്‌കൃത ജ്ഞാനവും രോഗാദികള്‍കൊണ്ട് വീര്‍പ്പ്മുട്ടിയപ്പോള്‍, അവ ഈശ്വര സേവയ്‌ക്കുള്ള ഉപായമെന്നറിഞ്ഞ് ‘ഹേ രോഗാനനു യൂയമേവ സുഹൃദഃ’ (രോഗങ്ങളെ നിങ്ങള്‍ എന്റെ സുഹൃത്തുക്കള്‍ തന്നെ) എന്ന് ഉദ്‌ഘോഷിച്ച മേല്‍പ്പത്തൂര്‍ നാരായണഭട്ടതിരിയെപ്പോലെ, മള്ളിയൂര്‍ തിരുമേനിയും ആ ദുര്യോഗങ്ങളെക്കൂടി ഭഗവത് സേവയ്‌ക്ക് ഉപയോഗിച്ചു. ‘വിപദഃ സന്തുനഃ ശശ്വല്‍’ എന്ന ഭാഗവതത്തിലെ മുത്തശ്ശിയായ കുന്തിദേവിയുടെ പ്രാര്‍ത്ഥന, ഇത്രമാത്രം സ്വന്തം ജീവിതത്തിലെ അനുഭവങ്ങളിലൂടെ ലോകത്തിന് കാട്ടിതന്ന മറ്റൊരു മഹാപുരുഷനെ നമുക്ക് കാണാനാകില്ല. രോഗങ്ങള്‍ മാറ്റിയ കണ്ണനുണ്ണിയായ ശ്രീ ഗുരുവായൂരപ്പനും പരദേവതയായ ഉണ്ണിഗ്ഗണപതിയും ഭാഗവതമാധുര്യം പരസ്പരം പങ്കുവെയ്‌ക്കുന്ന പൊന്നോമനക്കുട്ടന്‍ന്മാരായി  മള്ളിയൂര്‍ മുത്തശ്ശന്‍ ദര്‍ശിച്ചതാണ് നമുക്കെല്ലാം ഇന്ന് അനുഭവവേദ്യമാകുന്ന ഭാഗവതാമൃത ലഹരിയുടെ ആദ്യകാല ചരിത്രം. 

ഭക്തശിരോമണി വാഴക്കുന്നം വാസുദേവന്‍ നമ്പൂതിരി തൃപ്പൂണിത്തുറയിലെ പരീക്ഷിത്ത് തമ്പുരാന്റെ  പ്രിയ ശിഷ്യനായിരുന്നുവെന്ന് കേട്ടറിവുണ്ട്. ആ ഭാഗവത നിഗമ കല്‍പ്പതരുവിന്റെ ശാഖോപശാഖകളില്‍നിന്നും (ഗളിതം ഫലം) ഉതിര്‍ന്ന് വീഴുന്ന ഫലങ്ങളാവാന്‍ പുതിയ തലമുറക്ക് ലഭിച്ച ഭാഗ്യാതിരേകം -മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരി, പടപ്പ നമ്പൂതിരിയുടെ ശിഷ്യനായി, ഭാഗവതം സ്വീകരിച്ചപ്പോഴുണ്ടായതാണ്. വാഴകുന്നം വാസുദേവന്‍ നമ്പൂതിരിയുടെ ഭാഗവത പ്രഭാഷണ സന്ദര്‍ഭങ്ങളില്‍ പങ്കാളിയായിരുന്ന  പടപ്പ നമ്പൂതിരി വഴി പകര്‍ന്നുകൊടുത്ത ശ്രീമദ്ഭാഗവത സപര്യായോഗം, മള്ളിയൂരിനെ ഭാഗവതാഗ്രേസരനാക്കി മാറ്റി. ശ്രീ ഗുരുവായൂരപ്പനും ഉണ്ണിഗ്ഗണപതിയും കനിഞ്ഞരുളിയ ഭാഗവത സപര്യയെ ശ്രീ കുമാരനല്ലൂര്‍ ഭഗവതി മാതൃഭാവത്തിലിരുന്ന് വാത്സല്യാമൃതം വര്‍ഷിച്ച് പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. 

ജീവിത ക്ലേശങ്ങളില്‍ ശ്രീകൃഷ്ണഭഗവാന്റെ ഉത്തമ സുഹൃത്തായ സുദാമാവിന് (കുചേല ബ്രാഹ്മണന്) ഉണ്ടായിരുന്ന മനോഭാവംതന്നെയായിരുന്നു മള്ളിയൂരിനും സഹധര്‍മ്മിണിക്കും ഉണ്ടായിരുന്നുവെന്നത് ഏവര്‍ക്കും അനുഭവമുള്ള കാര്യമാണ്. ‘തസൈ്യവ മേ!… സൗഹൃദ സംഖ്യ മൈത്രിീദാസ്യം, പുനര്‍ജന്മനി ജന്മനി സ്യാല്‍…’ (ഈ സൗഹൃദം സംഖ്യം മൈത്രി ദാസ്യം എന്നീ ഭാവങ്ങള്‍ ജന്മജന്മാന്തരങ്ങളിലും എനിക്കുണ്ടാകേണമേ) എന്ന് തന്നെയാണ് മള്ളിയൂര്‍ പ്രാര്‍ത്ഥിച്ചിരുന്നതും. 

പ്രേമഭക്തിയുടെ ഉത്തുംഗ ശൃംഗങ്ങളില്‍ വിളങ്ങുന്ന സിതമണി വര്‍ണ്ണാഭമായ മള്ളിയൂരിന്റെ ഭക്തജന മധ്യത്തിലെ കോലം കയറ്റി എഴുന്നള്ളിക്കാനുള്ള തലയെടുപ്പ് ഇനി മറ്റൊരു ഗജേന്ദ്രനും നേടാന്‍ ആവില്ലാ എന്ന് ഉണ്ണിഗ്ഗണപതിയും ശ്രീഗുരുവായൂരപ്പനും ചേര്‍ന്ന് തെളിയിച്ച് കഴിഞ്ഞല്ലോ. അദ്ദേഹത്തിന്റെ ഗൃഹസ്ഥാശ്രമ തറവാട്ടിലെ മാനസ സരോവരത്തിലെ താമരപ്പൂക്കളായി നമുക്ക് നില്‍ക്കാന്‍ കഴിഞ്ഞാല്‍ നമ്മെ എല്ലാം ആ സജ്ജന ശിരോമണി അനായാസം ഭഗവത് പാദാരവിന്ദങ്ങളിലേക്ക് പുഷ്പാഞ്ജലി ചെയ്ത് എത്തിക്കുമെന്ന് ഉറപ്പാണ്. 

‘ഹ്രദാജലരുഹ ശ്രീയഃ-‘ എന്ന ഭാഗവതത്തിലെ പദങ്ങള്‍ ഓര്‍ത്തുകൊണ്ട് ഈ താമരപൊയ്‌കയിലെ പങ്കജങ്ങളായ പുതിയ തലമുറയെ ഭഗവാങ്കലേക്ക് എത്തിക്കാന്‍ മള്ളിയൂരിലെ ശ്രീമദ് ഭാഗവാതാമൃത നവാഹസത്രം ഉപകരിക്കുമാറാകട്ടെ എന്ന്  പ്രാര്‍ത്ഥിക്കുന്നു! ഷഷ്ഠിിപൂര്‍ത്തി, സപ്തതി, അശീതി (80-ാം പിറന്നാള്‍) എന്നീ നിലകളില്‍ ജന്മദിനം ആഘോഷിക്കുന്ന ഭാഗവത സപ്താഹരംഗങ്ങള്‍ വിപുലീകരിച്ച് ‘ഏകോന ശതക്രതു’ എന്ന (100ല്‍ ഒന്ന് കുറവുള്ള യജ്ഞം) ദിവ്യനാമത്തില്‍ പ്രത്യക്ഷപ്പെടുന്നത് സഹസ്രദളം എന്ന താമരപ്പൂവിന്റെ പര്യായം അന്വര്‍ത്ഥമാകുന്നു.

ഉണ്ണിഗണപതിയും ഉണ്ണികൃഷ്ണനുംകൂടി നയിക്കുന്ന ഈ ശ്രീമദ് ഭാഗവത നവാഹയജ്ഞസത്രം ‘ദിശീന്ദുരിവ പുഷ്‌കലഃ’ എന്ന അവതാര ശ്ലോകത്തെ അനുസ്മരിപ്പിക്കുന്നു. ദിവാകരനായ ഭാഗവത സൂര്യന്റെ പ്രകാശം, ഓജസ്, പകല്‍വെളിച്ചം എന്നിവയും ചന്ദ്രന്റെ പുഞ്ചിരിപൂനിലാവും ചേര്‍ന്ന ഈ ദിനരാത്രങ്ങളില്‍ എത്രയെത്ര ഭാഗവത പരമഹംസങ്ങളും കോകിലങ്ങളും ഉയര്‍ന്നു പൊങ്ങി ദിവ്യനക്ഷത്രശോഭ ഈ പ്രപഞ്ച വിഹായസ്സിന് സമ്മാനിച്ചുവെന്നത്  പറയേണ്ടതില്ലല്ലോ. ആ പരമ ശ്രേഷ്ഠാപരമഹംസ പദവിക്ക് ആയിരമായിരം, ലക്ഷോപലക്ഷം, കോടാനുകോടി പ്രണാമങ്ങള്‍….

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Kerala

ആഗോള അയ്യപ്പ സംഗമം: ഊരാളുങ്കലിന് 55 ലക്ഷം കൂടി നൽകി ദേവസ്വം ബോർഡ്: ആകെ നൽകിയത് 3.69 കോടി രൂപ

Kerala

10 വര്‍ഷം മുമ്പ് ഹൃദയം മാറ്റിവച്ച മാത്യു അച്ചാടന്‍ അന്തരിച്ചു, കേരളത്തിൽ ആദ്യമായി എയർ ആംബുലൻസിൽ ഹൃദയം എത്തിച്ചു

Kerala

വെടിക്കെട്ട് അപകടം; ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി; മരിച്ചവരുടെ എണ്ണം 17 ആയി

Kerala

സംസ്ഥാനത്ത് ഇന്ന് പാമ്പുകടിയേറ്റത് മൂന്നുപേർക്ക്; കുറ്റ്യാടിയിൽ വീടിനുള്ളിൽ അ‌ഞ്ച് വിഷപ്പാമ്പുകളെ കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

‘പി കെ കുഞ്ഞാലിക്കുട്ടി അടുത്ത മുഖ്യമന്ത്രിയാവും’ സുന്നി മഹല്ല് ഫെഡറേഷൻ- എതിർക്കാതെ കുഞ്ഞാലിക്കുട്ടിയും പാണക്കാട് തങ്ങളും

ഷാരൂഖ് ഖാനോ രജനീകാന്തോ ഒന്നുമല്ല, യഥാർത്ഥ ബോക്സ് ഓഫീസ് ജേതാവ് ആരാണ് ? 100 കോടിയിലധികം കളക്ഷൻ നേടിയ 20 സിനിമകൾ ഈ താരത്തിനുണ്ട്

ആരോഗ്യമന്ത്രി ചെയർമാനായ സൊസൈറ്റിയിൽ വൻ ക്രമക്കേട്: ടെണ്ടറില്ല, യാതൊരു രേഖയുമില്ല

ജപ്പാനിൽ ശക്തമായ ഭൂചലനം ; നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല

ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുമോ ? യുദ്ധം അവസാനിപ്പിക്കാനും ഇറാൻ ഒരുങ്ങുന്നു ? പുതിയ നിർദ്ദേശം അമേരിക്കയ്‌ക്ക് അയച്ചതായി റിപ്പോർട്ടുകൾ

വിശ്വാസം നഷ്‌ടപ്പെട്ടു ; എക്സൈസ് പോളിസി കേസിൽ ജസ്റ്റിസ് സ്വർണകാന്ത ശർമ്മയുടെ മുന്നിൽ ഹാജരാകില്ലെന്ന് കെജ്‌രിവാൾ

‘ഇല്ല ഇനി വിശ്വസിക്കില്ല, കൂടെ നിന്ന് ചതിച്ചു’: മധ്യസ്ഥതയ്‌ക്ക് പാകിസ്താനെ വിശ്വസിക്കാനാവില്ലെന്ന് ഇറാൻ

മകളുടെ കൊലപാതകം: ജാമ്യത്തിലിറങ്ങിയ പ്രതിയെ വീട്ടിൽക്കയറി വെട്ടിക്കൊന്ന് പിതാവ്

ഹിമന്ത ബിശ്വശര്‍മ്മ (ഇടത്ത്) പവന്‍ ഖേര (നടുവില്‍)

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ ഭാര്യയ്‌ക്കെതിരെ വ്യാജ അഴിമതി ആരോപണങ്ങൾ ഉന്നയിച്ച കോൺഗ്രസ് നേതാവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

പഹല്‍ഗാമില്‍ ഭീകരരുടെ വെടിയേറ്റ് വീരമൃത്യുവരിച്ച എന്‍. രാമചന്ദ്രന്റെ ചിത്രത്തില്‍ ഭാര്യ ഷീല മാല ചാര്‍ത്തുന്നു. ജസ്റ്റിസ് എന്‍. നഗരേഷ്, ഗോവിന്ദന്‍കുട്ടി മേനോന്‍,
സഞ്ജയന്‍. എസ്, ഡോ. എന്‍.സി. ഇന്ദുചൂഡന്‍ എന്നിവര്‍ സമീപം

ഭീകരതക്കെതിരെയുള്ള മുന്നേറ്റത്തില്‍ നേതൃസ്ഥാനം ഭാരതത്തിന്: ജസ്റ്റിസ് നഗരേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.