ചെന്നൈ: ഷെയിന്‍ നിഗത്തിനെതിരെ വിലക്കുമായി തമിഴ് നിര്‍മ്മാതാക്കളും. വിക്രം നായകനായി എത്തുന്ന ചിത്രം കോബ്രയില്‍ നിന്നും ഷെയിനെ നീക്കി. ഷെയിന്റെ കരിയറിന് നിര്‍ണായകമാകും എന്ന് വിലയിരുത്തിയിരുന്ന ചിത്രമാണ് കോബ്രാ. സീനു രാമസ്വാമി സംവിധാനം ചെയ്യുന്ന സ്പാ എന്ന തമിഴ് സിനിമയിന്‍ നിന്നും ഷെയിന്‍ നിഗത്തിനെ നീക്കം ചെയ്തിരുന്നു.
ഷെയിന്റ ഡ്രീം പ്രോജക്റ്റായിരുന്നു തമിഴ് സൂപ്പര്‍ സ്റ്റാര്‍ വിക്രമിനെ നായകനാക്കി അജയ് ജ്ഞാനമുത്തു ഒരുക്കുന്ന കോബ്ര. ഷെയ്നിന് പകരം മലയാള നടന് സര്‍ജാനോ ഖാലിദിനെ പരിഗണിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഷെയ്ന് നിഗത്തിന്റെ വിലക്കുമായി ബന്ധപ്പെട്ട് നിര്‍മ്മാതക്കളുടെ സംഘടന താരസംഘടന അമ്മയുമായി നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു. ഷെയിന്‍ ഒരുകോടിരൂപ നഷ്ടപരിഹാരം നല്‍കാതെ സഹകരിക്കില്ല എന്നാണ് നിര്‍മ്മാതാക്കളുടെ നിലപാട്.
ശ്രീനിധി ഷെട്ടി നായികയാകുന്ന കോബ്രയില്‍ ക്രിക്കറ്റ് താരം ഇര്ഫാന് പത്താന് ഒരു പ്രധാന വേഷത്തില്‍ എത്തുന്നു. സെവന് സ്ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ലളിത് കുമാര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ബാബു ആന്റണി, കനിഹ, പദ്മപ്രി എന്നിവരും ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: