കോട്ടയം: ബിജെപിയുടെ പൊതുപരിപാടി നടക്കുന്ന ദിവസം കടയടച്ച് ഹര്‍ത്താല്‍ ആചരിക്കണമെന്ന് ആഹ്വാനം ചെയ്ത പ്രതികള്‍ അറസ്റ്റിലായി. കോഴിക്കോട് കുറ്റിയാടിയില്‍ പൗരത്വ നിയമ ഭേദഗതി അനുകൂല പൊതുയോഗത്തിന് മുന്‍പ് പ്രദേശത്തെ കടകള്‍ നിര്‍ബന്ധപൂര്‍വ്വം അടപ്പിച്ച സംഭവത്തില്‍ പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.
പരിപാടി ബഹിഷ്‌ക്കരിക്കാനും കടയടച്ച് പ്രതിഷേധിക്കാനും ആഹ്വാനം ചെയ്ത അഞ്ചുപേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. സ്പര്‍ദ്ധ പരത്താന്‍ ശ്രമിച്ചു എന്ന കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഹര്‍ത്താല്‍ ആചരിക്കണമെന്ന സന്ദേശം സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസില്‍ മലപ്പുറം തിരൂരില്‍ കഴിഞ്ഞ ആഴ്ച നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
















