തിരുവനന്തപുരം: പൗരത്വനിയമ ഭേദഗതിയുടെ പേരില്‍ കലാപത്തിന് ആഹ്വാനം ചെയ്ത എം.ഇ.എസ്. അധ്യക്ഷന്‍ ഡോ. ഫസല്‍ ഗഫൂറിനെതിരേ എന്‍ഐഎയ്‌ക്കു എന്‍ഫോഴ്‌സ്‌മെന്റിനും പാരാതി. യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി ടി.റനീഷാണ് കോഴിക്കോട് ജില്ലാ പോലീസ് മേധാവി, ദേശീയ അന്വേഷണ ഏജന്‍സി, ആദായ നികുതി വകുപ്പ് എന്നിവര്‍ക്കു പരാതിയത്. ഇതേവിഷയത്തില്‍ നേരത്തേ യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അജി തോമസ്് ഡിജിപിക്ക് പരാതി നല്‍കിയിരുന്നു.
പൗരത്വനിയമ ഭേദഗതിക്ക് സുപ്രീംകോടതി അനുമതി നല്‍കിയാല്‍ വകവെക്കില്ലെന്നു പറഞ്ഞുവെന്നും കലാപം നടത്താന്‍ ആഹ്വാനം ചെയ്തുവെന്നും പരാതിയില്‍ ആരോപിക്കുന്നു.പോപ്പുലര്‍ഫ്രണ്ടിന്റെ റാലിയില്‍ പങ്കെടുത്ത് ഗഫൂര്‍ നടത്തിയ പ്രസ്താവനകളും എറെ വര്‍ഗീയത നിറഞ്ഞതായിരുന്നു. ഹിന്ദുക്കളെ ഭിന്നിപ്പിക്കണം. ദളിതരെ അടര്‍ത്തിയെടുക്കണം. അങ്ങനെ നമുക്ക് അധികാരം പിടിക്കാം. ഇതിന്റെ നേതൃത്വം പോപ്പുലര്‍ ഫ്രണ്ട് ഏറ്റെടുക്കണമെന്നായിരുന്നു ഫസല്‍ ഗഫൂര്‍ അന്ന് പറഞ്ഞത്. ഈ പ്രസ്താവനയും ഒരു തരത്തില്‍ കലാപാഹ്വാനമായാണു കണക്കാക്കുന്നത്. ഇതിനു പിന്നാലെയാണു ഒരു പ്രദേശിക ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ഏറെ തീവ്രമായ നിലപാടുകള്‍ ഫസല്‍ പങ്കുവച്ചത്.
മനുഷ്യ ശൃംഖല നടത്തിയതു കൊണ്ടോ പട്ടം പറത്തിയതു കൊണ്ടോ ബലൂണ്‍ പറപ്പിച്ചതു കൊണ്ടോ ഒന്നും കാര്യമില്ല. ഇത് രണ്ടാം ഘട്ട സമരത്തിനുള്ള അസ്ത്രങ്ങള്‍ മാത്രമാണ്. ഈ അസ്ത്രങ്ങള്‍ രണ്ടാം ഘട്ട സമരത്തിന് ശേഷം ഉപയോഗിക്കൂ. കോടതിയുടെ വിധി എതിരാകുമ്പോള്‍ ഈ അസ്ത്രങ്ങള്‍ ഉപയോഗിക്കേണ്ടതെന്ന് ഫസല്‍ ഗഫൂര്‍ പറഞ്ഞിരുന്നു. സുപ്രിം കോടതി വിധി എതിരായാലും പാര്‍ലമെന്റ് പാസാക്കിയ നിയമം നടപ്പാക്കാന്‍ അനുവദിക്കരുതെന്നാണ് ഫസല്‍ ഗഫൂര്‍ ആഹ്വാനം ചെയ്യുന്നത്. ഇത് വര്‍ഗ്ഗീയ കലാപത്തിനുള്ള ആഹ്വാനമാണെന്നും ശക്തമായ നടപടി സ്വീകരിക്കണമെന്നുമാണ് പരാതിയിലെ ആവശ്യം.
കലാപത്തിന് ആഹ്വാനം ചെയ്ത ഫസല്‍ ഗഫൂറിനെതിരേ സംവിധായകന്‍ രാജസേനന്‍ രംഗത്തെത്തിയിരുന്നു. ഫസല്‍ ഗഫൂര്‍ ദയവു ചെയ്ത് അക്രമരാഷ്‌ട്രീയത്തിന്റെ വഴി ഉപേക്ഷിക്കണമെന്നായിരുന്നു രാജസേനന്റെ ആവശ്യം. അടുത്തകാലത്തായി ഫസല്‍ ഗഫൂറിന്റെ പ്രഖ്യാപനങ്ങള്‍ക്ക് തീവ്രവാദ രീതിയുണ്ട്. പൗരത്വഭേദഗതി ബില്‍ രാജ്യത്തിന്റെ സുരക്ഷയ്‌ക്കുവേണ്ടിയുള്ളതാണ്. ഇന്ത്യയിലെ എല്ലാ മതവിഭാഗത്തില്‍പെട്ട ആളുകളെയും സുരക്ഷിതരാക്കി, ആജീവനാന്തം കൊണ്ടുപോകാനുള്ള ബില്‍. മറ്റുരാഷ്‌ട്രീയ പാര്‍ട്ടികള്‍ ഇതുപ്രയോഗിക്കാന്‍ നോക്കിയെങ്കിലും ഭയന്നു പിന്മാറിയിരുന്നു. 370 കശ്മീരില്‍ നടപ്പിലാക്കിയപ്പോഴും പല ഭീഷണികള്‍ ഉണ്ടായിരുന്നു.അങ്ങനെ പലതരം ബില്ലുകളും ഇനിയും പുറകെ വരാനുണ്ട്. ഓരോ ബില്ല് നടപ്പിലാക്കുമ്പോഴും ഇങ്ങനെ ആയുധമെടുക്കാന്‍ തുടങ്ങിയാല്‍ എന്താകും അവസ്ഥയെന്നും രാജസേനന്‍ പ്രതികരിച്ചിരുന്നു.
















