കണ്ണൂര്‍: സര്‍വ്വമംഗള ചാരിറ്റബിള്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ പത്താമത് പ്രൊഫ.ടി. ലക്ഷ്മണന്‍ സ്മാരക സര്‍വ്വമംഗള പുരസ്‌കാരം ആര്‍എസ്എസ് മുന്‍ പ്രചാരകും ബിജെപി മുന്‍ സംസ്ഥാന സംഘടനാ സെക്രട്ടറിയുമായ പി.പി. മുകുന്ദന് നാളെ സമര്‍പ്പിക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വൈകിട്ട് അഞ്ചിന് കണ്ണൂര്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ആര്‍എസ്എസ് മുന്‍ അഖില ഭാരതീയ ബൗദ്ധിക് പ്രമുഖ് ആര്‍. ഹരി പുരസ്‌കാര സമര്‍പ്പണം നടത്തും. ചിന്മയമിഷന്‍ കേരള മേധാവി സ്വാമി വിവിക്താനന്ദ സരസ്വതി ചടങ്ങ് ഉദ്ഘാടനം ചെയ്യും. റിട്ട. ജസ്റ്റിസ് കെ.പി. ജ്യോതീന്ദ്രനാഥ് അധ്യക്ഷത വഹിക്കും.
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ പ്രഭാഷണം നടത്തും. ആര്‍എസ്എസ് സഹപ്രാന്ത സംഘചാലക് അഡ്വ.കെ.കെ. ബാലറാം, വിഭാഗ് സംഘചാലക് സി. ചന്ദ്രശേഖരന്‍, ഭാരതീയ വിചാര കേന്ദ്രം സംസ്ഥാന സമിതിയംഗം പി. ജനാര്‍ദ്ദനന്‍, പുരസ്‌കാര നിര്‍ണ്ണയ സമിതി ചെയര്‍മാന്‍ എ. ദാമോദരന്‍, സര്‍വ്വമംഗള ചാരിറ്റബിള്‍ ട്രസ്റ്റ് പ്രസിഡന്റ് രവീന്ദ്രനാഥ് ചേലേരി, സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ എം.ടി. മധുസൂദനന്‍ എന്നിവര്‍ സംസാരിക്കും. 10,001 രൂപയും ശ്രീകൃഷ്ണ വിഗ്രഹവും പൊന്നാടയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
വാര്‍ത്താസമ്മേളനത്തില്‍ സര്‍വ്വമംഗള ചാരിറ്റബിള്‍ ട്രസ്റ്റ് പ്രസിഡന്റ് രവീന്ദ്രനാഥ് ചേലേരി, ശ്രീ മൂകാംബിക ബാലിക സദനം അധ്യക്ഷന്‍ കെ.പി. രാജീവ്, പുരസ്‌കാര നിര്‍ണ്ണയ സമിതി ചെയര്‍മാന്‍ എ. ദാമോദരന്‍, ട്രസ്റ്റ് സെക്രട്ടറി പി.ടി. രമേശ്, ട്രഷറര്‍ എം.വി. പ്രഭാകരന്‍ എന്നിവര്‍ പങ്കെടുത്തു.
















