കല്‍പ്പറ്റ: പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് എംപി രാഹുല്‍ കല്‍പ്പറ്റയില്‍ നടത്തിയ പരിപാടി പാളി. 25,000 പേര്‍ എത്തുമെന്ന് സംഘാടകര്‍ അറിയിച്ചിരുന്നെങ്കിലും പതിനായിരത്തില്‍ താഴെയാണ് എത്തിയത്.
കല്‍പ്പറ്റ എസ്‌കെഎംജെഎല്‍പി സ്‌കൂളില്‍ നിന്നാരംഭിച്ച റാലിയില്‍ രാഹുലിന്റെ പതിവ് കോമഡികളും അരങ്ങേറി. സുരക്ഷാ ഭടന്മാരുടെ കണ്ണുവെട്ടിച്ച് പലയിടത്തും റാലിക്ക് പുറത്തു കടന്ന് നാട്ടുകാരുടെ ഇടയിലേക്ക് ഓടിക്കയറി. തെരഞ്ഞടുപ്പിന് മുമ്പും പിമ്പും നടന്ന റാലികളിലെ ജനപങ്കാളിത്തം പോലും ഇന്നലെ ഉണ്ടായില്ല. മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ വിട്ടുനിന്നെന്നാണ് ആരോപണം. റാലിക്കായി ഉപയോഗിച്ച ദേശീയപതാകകള്‍ പരിപാടിക്കുശേഷം പലയിടത്തും വലിച്ചെറിഞ്ഞതായും ആക്ഷേപമുണ്ട്.
















