ഡെറാഡൂണ്‍: വൈവിധ്യപൂര്‍ണമായ രീതിയില്‍ നടത്തുന്ന വിവാഹ ചടങ്ങുകള്‍ ജനശ്രദ്ധ നേടുന്ന ഈ കാലത്തിത കനത്ത മഞ്ഞിലൂടെ കുടയും ചൂടി വധുവിന്റെ വീട്ടിലേക്ക് എത്തി വരന്‍. ഉത്തരാഖണ്ഡില്‍ ചമോലി ജില്ലയിലെ ബിജ്ര ഗ്രാമത്തിലാണ് വധുവിന്റെ വീട്ടിലേക്കാണ് വരന്‍ നടക്കാന്‍ നിര്‍ബന്ധിതനായത്.

സംഭവത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. സംസ്ഥാനത്തെ ശക്തമായ മഞ്ഞ് വീഴചയെ തുടര്‍ന്ന് നാല് കിലോമീറ്റര്‍ നടന്നാണ് വരന്‍ വിവാഹത്തിനായി വധുവിന്റെ വീട്ടിലെത്തിയത്.

വിവാഹ വസ്ത്രത്തില്‍ അണിഞ്ഞൊരുങ്ങി, കുടയും ചൂടി മഞ്ഞിലൂടെ ബന്ധുക്കള്‍ക്കൊപ്പം നടന്നു നീങ്ങുന്ന യുവാവിനെ ചിത്രത്തില്‍ കാണാം. ഉത്തരാഖണ്ഡിലെ ഒന്നിലധികം റോഡുകളിലെ വാഹന ഗതാഗതം ബുധനാഴ്ച നിലച്ചിരുന്നു. നിരവധി ക്യപ്ഷനുകളും കമന്റുകളുമാണ് ചിത്രത്തിനു ലഭിക്കുന്നത്. വരന്റെ നിശ്ചയദാര്‍ഢ്യത്തെയും നിരവധി പേര്‍ അഭിനന്ദിച്ചു.

















